
- ആഭ്യന്തര കുറ്റവാളി, സർക്കീട്ട് എന്നീ ചിത്രങ്ങൾ റിലീസിന്
പുതുവർഷത്തിലെ ആദ്യ ബ്ളോക് ബസ്റ്ററായ രേഖാചിത്രത്തിനു പിന്നാലെ അടുത്ത റിലീസുമായി ആസി ഫ് അലി. ആസിഫ് അലി നായകനായ ആഭ്യന്തര കുറ്റവാളി, സർക്കീട്ട് എന്നീ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. ആഭ്യന്തര കുറ്റവാളി മാർച്ചിലും സർക്കീട്ട് ഏപ്രിലിലും റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. എന്നാൽ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ആസിഫ് അലി നായകനായി ജോഫിൻ. ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രത്തിന്റെ 50-ാം ദിനാഘോഷം ദുബായിൽ നടന്നു. താരങ്ങളും സാങ്കേതിക പ്രവർത്തകരും പങ്കെടുത്തു.അതേസമയം റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയ്ന
ർഗണത്തിൽപ്പെടുന്ന ആഭ്യന്തര കുറ്റവാളി നവാഗതനായ സേതുനാഥ് പദ്മകുമാർ സംവിധാനം ചെയ്യുന്നു. പുതുമുഖം തുളസിയാണ് നായിക. ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയ രുക്മിണി, നീരജ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജ ദാസ് എന്നിവരാണ് മറ്ര് താരങ്ങൾ. ഛായാഗ്രണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് നിർമ്മാണം.
ആസിഫ് അലി, ബാലതാരം ഓർഹാൻ എന്നിവരെ പ്രധാനകഥാപാത്രമാക്കി താമർ തിരക്കഥയെരുക്കി സംവിധാനം ചെയ്യുന്ന സർക്കീട്ട് പൂർണമായും യുഎ.ഇയുടെ പശ്ചാത്തലത്തിലാണ് . ദീപക് പറമ്പോൽ, ദിവ്യ പ്രഭ, പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ, ഗോപൻ അടാട്ട് എന്നിവരാണ് മറ്റു താരങ്ങൾ. സൗഹൃദത്തിന്റെയും ബന്ധങ്ങളുടേയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധിക്കപ്പെട്ട ആയിരത്തിയൊന്നു നുണകൾ എന്ന ചിത്രത്തിനു ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.
അജിത് വിനായക ഫിലിംസ് വിത്ത് ആക് ഷൻ ഫിലിംസിന്റെ ബാനറിൽ വിനായക അജിത്, ഫ്‌ളോറിൻ ഡൊമിനിക് എന്നിവർ ചേർന്നാണ് നിർമ്മാണം. സംഗീതം: ഗോവിന്ദ് വസന്ത, ഛായാഗ്രഹണം: അയാസ് ഹസൻ, എഡിറ്റിംഗ്: സംഗീത് പ്രതാപ്,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |