
മാധവ് സുരേഷ് നായകനായി സുജിത് എസ്. നായർ രചനയും സംവിധാനവും നിർവഹിക്കുന്ന അങ്കം അട്ടഹാസം എന്ന ചിത്രത്തിൽ അന്ന രാജൻ. ഒരു ദിവസത്തെ ചിത്രീകരണത്തിൽ അന്ന പങ്കെടുത്തു. മാർച്ച് രണ്ടാം വാരം അന്ന വീണ്ടും ജോയിൻ ചെയ്യും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ ലിച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ താരമാണ് അന്ന രാജൻ. ആന്റണി വർഗീസ് നായകനായ ദാവീദ് എന്ന ചിത്രത്തിൽ സിനിമാതാരം അന്ന രാജൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത് . മാഫിയ സംഘങ്ങളുടെ സമാന്തര ഭരണക്രമങ്ങൾ സാധാരണക്കാരനായ യുവാവിന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ്
തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന അങ്കം അട്ടഹാസത്തിന്റെ പ്രമേയം.ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, അലൻസിയർ, നന്ദു, സ്വാസിക, സ്മിനു സിജോ, സിബി തോമസ്, എം. എ നിഷാദ്, ദീപക് ശിവരാജൻ , മഖ് ബൂൽ സൽമാൻ, നോബി, നീതു, അമിത് മോഹൻ, അജയ് പ്രകാശ്, പ്രേംജിത്ത് , സിബി ജോസഫ്, രതീഷ് വെഞ്ഞാറമ്മൂട് തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.ഛായാഗ്രഹണം ശിവൻ എസ്. സംഗീത്, കലാ സംവിധാനം അജിത് കൃഷ്ണ, വസ്ത്രാലങ്കാരം റാണാ പ്രതാപ്, മേക്കപ്പ് സൈജു നേമം, എഡിറ്റിംഗ് അജു അജയ് , സഹസംവിധാനം അനു ഗോപി , പ്രൊഡക്ഷൻ കൺട്രോളർ ഹരി വെഞ്ഞാറമ്മൂട്,ഫിനാൻസ് കൺട്രോളർ അഹമ്മദ് കുഞ്ഞുമോൻ,ആക്ഷൻ
ഫിനിക്സ് പ്രഭു, അനിൽ ബ്ലേയ്സ് , ഗാനങ്ങൾ ബി.കെ. ഹരിനാരായണൻ, സംഗീതം ശ്രീകുമാർ വാസുദേവ്, ഗായത്രി, സഹ നിർമ്മാണം സാമുവൽ മത്തായി. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി.അനിൽ കുമാർ ആണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |