
നിള നമ്പ്യാർ സംവിധാനം ചെയ്യുന്ന അഡൽറ്റ് വെബ് സീരിസിൽ അഭിനയിക്കുന്നതിന് അലൻസിയറിന് എതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തുകയാണ് അലൻസിയർ.
ഞാൻ എന്റെ വീട്ടിൽ വളരെ സുരക്ഷിതനായി സദാചാരബോധത്തോടെ ജീവിക്കുന്നവനാണ്. എന്താണ് നിങ്ങളുടെ സദാചാര സനാതന ധർമ്മം. ഒന്നും പറയാനില്ല. ഒരു നടൻ എന്ന നിലയിൽ ഞാൻ എന്റെ കടമ ചെയ്യുന്നു. മറ്റുള്ളവന്റെ ചരിത്രവും ചാരിത്ര്യവും പരിശോധിക്കേണ്ട കാര്യമില്ല. ഞാൻ അഭിനയിക്കും. അതെന്റെ തൊഴിലാണ്. എന്തിനാണ് നിങ്ങൾ പദ്മരാജന്റെയും ഭരതന്റെയും അടൂർ സാറിന്റെയും സിനിമകൾ ആഘോഷിക്കുന്നത്. ആ വിവരമുണ്ടോ? വിവരക്കേട് ഇല്ലാത്തവരോട് സംസാരിക്കാൻ താത്പര്യമില്ല. പട്ടികൾ കുരയ്ക്കും. അതിനെ എടുത്ത് കല്ലെറിയാൻ നിന്നു കഴിഞ്ഞാൽ എന്നും കല്ലെറിഞ്ഞു കൊണ്ടേയിരിക്കും. അലൻസിയറിന്റ വാക്കുകൾ. മോഡൽ ബ്ളെസി സിൽവസ്റ്റർ ആണ് വെബ് സീരിസിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |