
സ്ട്രീമിംഗ് ആരംഭിച്ചു 13 ആഴ്ചകൾ പിന്നിടുമ്പോഴും നെറ്റ്ഫ്ലിക്സിൽ ട്രെൻഡിംഗ് ലിസ്റ്റിൽ തുടരുകയാണ് ലക്കി ഭാസ്കർ. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യൻ ചിത്രമാണ്ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ.തിയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രം ആഗോള തലത്തിൽ 110 കോടിയോളം ഗ്രോസ് നേടിയിരുന്നു.മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്. അന്നു മുതൽ ആഗോള തലത്തിൽ ട്രെൻഡിംഗ് ആയിരുന്നു.ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ സ്ട്രീമിംഗിൽ ഒന്നാമതായി ട്രെൻഡ് ചെയ്ത ചിത്രം, സിംഗപ്പൂർ, പാകിസ്ഥാൻ, ബഹ്റൈൻ, മാലിദ്വീപ്, കുവൈറ്റ് എന്നിവിടങ്ങളിൽ ആദ്യ പത്തിൽ എത്തുകയും ചെയ്തു.തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് സ്ട്രീം ചെയ്യുന്നത്.വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനാക്ഷി ചൗധരിയാണ് നായിക. സിതാര എന്റർടെയ്മെൻന്റും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |