
പരിവാർ ട്രെയിലർ
ജഗദീഷ്, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന പരിവാർ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. മുഴുനീള കോമഡി ചിത്രമായാണ് പരിവാർ വരുന്നത്. ഒരു കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും അത് പരിഹരിക്കപ്പെടുന്ന ശ്രമങ്ങളും തുടർന്നുണ്ടാകുന്ന സംഭവങ്ങളും രസകരമായി അവതരിപ്പിക്കുന്നു. മാർച്ച് 7ന് റിലീസ് ചെയ്യും.
പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ്, സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട് , ഉണ്ണിനായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വന്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ ശോഭന വെട്ടിയാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ. സംഗീതം ബിജിബാൽ, ഗാനങ്ങൾ സന്തോഷ് വർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുധീർ അമ്പലപ്പാട്.
കല ഷിജി പട്ടണം, വസ്ത്രലങ്കാരം സൂര്യ രാജേശ്വരി, മേക്കപ്പ് പട്ടണം ഷാ, എഡിറ്റർ വി.എസ്. വിശാൽ, ആക്ഷൻ മാഫിയ ശശി, സൗണ്ട് ഡിസൈൻ എം.ആർ. കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ.ജി. രാജേേ് കുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശിവൻ പൂജപ്പുര, പി.ആർ.ഒ എ.എസ് , ദിനേശ്, അരുൺ പൂക്കാടൻ, മാർക്കറ്റിംഗ് റംബൂട്ടൻ, അഡ്വർടൈസ്‌മെന്റ് ബ്രിങ് ഫോർത്ത്.ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്,സജീവ് പി. കെ എന്നിവർ ചേർന്നാണ് നിമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |