
വിവാഹം കഴിഞ്ഞ ശേഷം സഹദേവൻ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ. ആ പ്രശ്നങ്ങളുമായി ആഭ്യന്തര കുറ്റവാളി എന്ന ചിത്രം ഏപ്രിൽ 3ന് തിയേറ്രറിൽ. ആസിഫ് അലിയാണ് സഹദേവൻ. നവാഗതനായ സേതുനാഥ് പത്മകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം പൂർണമായും ഫാമിലി എന്റർടെയ്നറായിരിക്കും. പുതുമുഖം തുളസി, ശ്രേയ രുക്മിണി എന്നിവർ നായികമാരായി എത്തുന്നു. ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, നീരജ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരാണ് മറ്റ് താരങ്ങൾ.സിഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ: സോബിൻ സോമൻ, ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം : ബിജിബാൽ, ക്രിസ്റ്റി ജോബി,ബാക്ക്ഗ്രൗണ്ട് സ്കോർ : രാഹുൽ രാജ്, ആർട്ട് ഡയറക്ടർ: സാബു റാം, പ്രൊജക്ട് ഡിസൈനർ : നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ് : സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം : മഞ്ജുഷ രാധാകൃഷ്ണൻ,
നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം ആണ് നിർമ്മാണം. ഇന്ത്യയിലെ തിയേറ്റർ വിതരണം ഡ്രീം ബിഗ് ഫിലിംസും വിദേശത്ത് ഫാർസ് ഫിലിംസും നിർവഹിക്കുന്നു.
, പി .ആർ. ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |