
തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ 'കണ്ണപ്പ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ടീസർ പുറത്ത്. അക്ഷയ് കുമാർ ശിവനായും മോഹൻലാൽ കിരാതനായും വേഷമിടുന്നു. മറക്കാനാവാത്ത ഒരു സിനിമാ അനുഭവത്തിന് വേദിയൊരുക്കി പ്രഭാസ് രുദ്രയായി ടീസറിൽ എത്തുന്നു . മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത ചിത്രത്തിൽ അക്ഷയ് കുമാറും പ്രഭാസും മോഹൻലാലും അതിഥി വേഷമാണ് അവതരിപ്പിക്കുന്നത്. കാജൽ അഗർവാൾ, പ്രീതി മുകുന്ദൻ എന്നിവരുടെ ദൃശ്യങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിർമ്മിക്കുന്നത്.ശരത് കുമാർ, മോഹൻ ബാബു, അർപിത് രംഗ, കൗശൽ മന്ദ ദേവരാജ്, ഐശ്വര്യ, മധുബാല എന്നിവരാണ് മറ്റു താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ചിത്രം ഏപ്രിൽ 25ന് ആഗോള റിലീസായെത്തും.
മോഹന്‍ ബാബുവിന്റെ 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്റർടെയ്ൻമെന്റ് എന്നീ ബാനറിലാണ് നിർമ്മാണം.
ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചാവു ക്യാമറ ചലിപ്പിക്കുന്നു.
പി.ആർ. ഒ- ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |