SignIn
Kerala Kaumudi Online
Saturday, 27 June 2026 5.35 PM IST

തിരക്കഥ: നിലീൻ സാന്ദ്ര നായകൻ: സംഗീത് പ്രതാപ്

ss

സംഗീത് പ്രതാപ് ആദ്യമായി നായകനാവുന്നു. ഇറ്ര്സ് എ മെഡിക്കൽ മിറാക്കൾ എന്ന് പേരിട്ട ചിത്രം ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അഭിനേതാവ് കൂടിയായ നിലീൻ സാന്ദ്രയാണ് കഥയും തിരക്കഥയും.ആന്റണി വർഗീസ് നായകനായ ദാവീദ് ആണ് നിലിൻ സാന്ദ്ര അവസാനമായി അഭിനയിച്ച ചിത്രം.

അടുത്തിടെ ശ്രദ്ധേയമായ കരിക്കിന്റെ സാമാർത്ഥ്യശാസ്ത്രം എന്ന ഹിറ്റ് വെബ് സീരിസിന്റെ സംവിധാനവും തിരക്കഥയും നിലീൻ സാന്ദ്രയുടെതാണ്. സിനു താഹിർ ഛായാഗ്രഹണം നിർവഹിക്കുന്നു. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. ചമൻ ചാക്കോ ചിത്ര സംയോജനം നിർവഹിക്കുന്നു.

മിഡിൽ ക്ളാസ് മെമ്പേഴ്സ് എന്ന ബാനറിൽ അനിരുദ്ധ് ആണ് നിർമ്മാണം. പ്രേമലു, ബ്രോമാൻസ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് സംഗീത് പ്രതാപ്. പ്രേമലുവിലെ അമൽ ഡേവിഡും ബ്രോമാൻസിലെ ഹരി ഹരസുതനും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായിരുന്നു. മോഹൻലാൽ നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിൽ ജെറി എന്ന കഥാപാത്രത്തെയാണ് സംഗീത് പ്രതാപ് അവതരിപ്പിക്കുന്നത്. മോഹൻലാ ലിനൊപ്പം മുഴുനീള കഥാപാത്രമാണ്. ജൂണിൽ ചിത്രീകരണം ആരംഭിക്കുന്ന

പ്രേമലു 2 ആണ് സംഗീത് പ്രതാപിന്റെ മറ്റൊരു ചിത്രം. നായകനായി മറ്റൊരു ചിത്രംകൂടി കമ്മിറ്റ് ചെയ്തിട്ടുണ്ട്. സിനിമയിൽ സ്പോട്ട് എഡിറ്ററായി കരിയർ ആരംഭിച്ച സംഗീത് പ്രതാപ് പിന്നീട് എഡിറ്ററായി. പത്രോസിന്റെ പടപ്പുകൾ, 4 വർഷം, ലിറ്റിൽ മിസ്‌റാവുത്തർ, ജയ് ഗണേഷ് എന്നീ ചിത്രങ്ങളുടെ എഡിറ്റർ ആണ്. ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരവും ലഭിച്ചു.

ആസിഫ് അലി നായകനായി താമർ കെ.വി. രചനയും സംവിധാനവും നിർവഹിക്കുന്ന സർക്കീട്ട് എന്ന ചിത്രം ആണ് ഒടുവിൽ എഡിറ്റിംഗ് നിർവഹിച്ചത്. അഭിനയ രംഗത്ത് സജീവമാകാനാണ് സംഗീത് പ്രതാപിന്റെ തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA