
ഭാവന നിർമ്മാതാവാകുന്നു. നവാഗതനായ റിയാസ് മരാത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന അനോമി എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ഭാവന പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് അനോമി. റഹ്മാനും ഭാവനയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ത്രില്ലർ ഗണത്തിൽപ്പെടുന്നു. ഷെബിൻ ബെൻസൺ, ബിനു പപ്പു, ദൃശ്യ രഘുനാഥ് എന്നിവരാണ് മറ്റു താരങ്ങൾ.
സുജിത്ത് സാരംഗാണ് ഛായാഗ്രഹണം. തല്ലുമാല, സുലെഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളുടെ പ്രൊമോ സോംഗ് ഒരുക്കിയ ഡബ്സി ഇൗ ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനാകുന്നു. കോസ്റ്റ്യു സമീറ സനീഷ്, കലാസംവിധാനം അരുൺ ജോസ്, മേക്കപ്പ് അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ പ്രണവ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ ഡേവിസൺ സി.ജെ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാംസൺ സെബാസ്റ്റ്യൻ,.അവധിക്കാലത്ത് ചിത്രം തിയേറ്ററിൽ എത്തും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |