SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 AM IST

ഒടുവിൽ ഡബിൾ മോഹനന് ഫൈനൽ റാപ്പ്,​ വിലായത്ത് ബുദ്ധ പാക്കപ്പ്

ss

പൃഥ്വിരാജ് നായകനായി നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ പാക്കപ്പായി. രണ്ട് വർഷം ഏറെ പരിക്കുകൾ, ഒടുവിൽ ഡബിൾ മോഹനന് ഫൈനൽ റാപ്പായിരിക്കുന്നു. പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന്റെ കാലിന് പരിക്കുപറ്റുകയും തുടർന്ന് ചിത്രീകരണം നിറുത്തിവയ്ക്കുകയും ചെയ്തിരുന്നു. പ്രിയംവദ കൃഷ്ണൻ ആണ് നായിക.

ഷമ്മി തിലകൻ, അനുമോഹൻ, തമിഴ് നടൻ ടി.ജെ, അരുണാചലം, രാജശ്രീനായർ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം അരവിന്ദ് കശ്യപ്, രണദിവെ, ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. കലാസംവിധാനം ബംഗ്ളാൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ, ജി.ആർ. ഇന്ദുഗോപന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് .ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ. ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ ആണ് നിർമ്മാണം.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിനുശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ഇൗ സിനിമ അദ്ദേഹത്തിന്റെ അകാല വിയോഗത്തെതുടർന്ന് സച്ചിയുടെ ശിഷ്യനും ലൂസിഫറിൽ സഹസംവിധായകനുമായിരുന്ന ജയൻ നമ്പ്യാർ സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY