SignIn
Kerala Kaumudi Online
Friday, 23 October 2026 3.19 AM IST

ഇന്ദ്രജിത്തിന്റെ ധീരം പാക്കപ്പ്

ss

ഇന്ദ്രജിത്ത് ആദ്യമായി മുഴുനീള പോലീസ് വേഷംഅവതരിപ്പിക്കുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ധീരം പാക്കപ്പ് ആയി. നാൽപത്തിയേഴ് ദിവസം നീണ്ടുനിന്ന ഷെഡ്യൂളിൽ പൂർത്തിയായ ചിത്രം നവാഗതനായ ജിതിൻ ടി സുരേഷ് സംവിധാനം ചെയ്യുന്നു. ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അജു വർഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ , അവന്തിക മോഹൻ, ആഷിക അശോകൻ, സാജൽ സുദർശൻ തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥ .സൗഗന്ദ് എസ്.യു ഛായാഗ്രഹണം നിർവഹിക്കുന്നു. നാഗൂരൻ രാമചന്ദ്രൻ ആണ് ചിത്രസംയോജനം. മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്നു. റെമോ

എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ: പി.ശിവപ്രസാദ്,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY