SignIn
Kerala Kaumudi Online
Friday, 23 October 2026 3.19 AM IST

രാജമൗലി ചിത്രത്തിൽ പൃഥ്വി തന്നെ

ss

നടൻ എന്ന നിലയിൽ പുതിയ മേഖലകൾ തേടുകയാണെന്ന് പൃഥ്വി

അഭ്യൂഹങ്ങൾക്ക് വിട പറഞ്ഞ് എസ്.എസ് . രാജമൗലി ചിത്രത്തിൽ പൃഥ്വിരാജ് . ഡേറ്റ് ക്ളാഷിനെ തുടർന്ന് രാജമൗലി ചിത്രത്തിൽനിന്ന് പൃഥ്വിരാജ് പിൻമാറിയെന്നും പകരം ബോളിവുഡ് താരം ജോൺ ഏബ്രഹാം പ്രതിനായകനായി എത്തുന്നുവെന്നും വാർത്തകൾ ഉണ്ടായിരുന്നു. ജോൺ ഏബ്രഹാമിനെ അണിയറ പ്രവർത്തകർ തീരുമാനിക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ വീണ്ടും പൃഥ്വിരാജിലേക്ക് തന്നെ എത്തി. ഇന്നലെ രാവിലെ പൃഥ്വിരാജിന്റെ പുതിയ ലുക്കിലുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ തീ പിടിപ്പിച്ചു.നടൻ എന്ന നിലയിൽ പുതിയ മേഖലകൾ തേടുകയാണെന്ന് പൃഥ്വി കുറിക്കുകയും ചെയ്തു.

ഭാര്യയും മോളും ഉണ്ടെന്ന് ഓർമ്മ വേണം എന്നായിരുന്നു സുപ്രിയയുടെ കമന്റ്. നാലായിരത്തിലധികം ലൈക്കുകളാണ് കമന്റിന് ഇതുവരെ ലഭിച്ചത്. സെലിബ്രിറ്റികളടക്കം നിരവധി പേർ പോസ്റ്റിൽ കമന്റ് ചെയ്തിട്ടുണ്ട് ഒരു പൊലീസ് വേഷം ഉണ്ടെന്ന് തോന്നുന്നു എന്നാണ് ഒരാളുടെ കമന്റ്. ഒരു ആരാധികയുടെ സന്ദേഹത്തിന് രാജമൗലി ചിത്രത്തിലേക്ക് പൃഥി പുറപ്പെടുകയാണെന്ന് മറുപടിയായി മല്ലിക സുകുമാരൻ സമൂഹമാധ്യമത്തിൽ കുറിച്ചു. കാര്യങ്ങൾ അന്വേഷിക്കാതെ തർക്കികരുതെന്നും എന്നോട് ചോദിച്ച് കൂടെയെന്നും മല്ലിക.

കഴിഞ്ഞദിവസം ആണ് വിലായത്ത് ബുദ്ധയുടെ ചിത്രീകരണം പൃഥ്വി പൂർത്തിയാക്കിയത്.

മഹേഷ് ബാബു നായകനാവുന്ന രാജമൗലി ചിത്രത്തിന് 800 കോടിക്ക് മുകളിലാണ് ബഡ്ജറ്റ്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയാണ് ഒരുങ്ങുന്നത്. പ്രിയങ്ക ചോപ്രയാണ് ചിത്രീകരണം ആരംഭിച്ച ചിത്രത്തിലെ നായിക. എസ്.എസ്. എം.ബി 29 എന്നാണ് താത്കാലികമായി നൽകുന്ന പേര്. എം.എം. കീരവാണി സംഗീതം ഒരുക്കുന്നു.

രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്രപ്രസാദ് ആണ് രചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY