
ജൂനിയർ എൻ.ടി. ആറിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ ടൊവിനോ തോമസ് അടുത്ത ആഴ്ച ജോയിൻ ചെയ്യും . ഗ്രേ ഷേഡുള്ള മുഴുനീള കഥാപാത്രത്തെയാണ് ടൊവിനോോ അവതരിപ്പിക്കുന്നത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ചിത്രീകരണം പുരോഗമിക്കുന്നു. ഡ്രാഗൺ എന്നായിരിക്കും ചിത്രത്തിന്റെ പേര് എന്നാണ് വിവരം. ബോബി ഡിയോൾ ആയിരിക്കും പ്രതിനായകൻ. കെ.ജി.എഫ് സീരീസ്, സലാർ എന്നീ ചിത്രങ്ങൾക്കുശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ്, എൻ.ടി.ആർ ആർട്സ് എന്നീ ബാനറിൽ കല്യാൺ റാം നന്ദമുരി, നവീൻ യെനേനി, രവിശങ്കർ, ഹരികൃഷ്ണ എന്നിവർ ചേർന്നാണ് നിർമ്മാണം. രുക്‌മിണി വസന്തിനെ നായികയായി പരിഗണിക്കുന്നുണ്ട്. രുക്‌മിണി വസന്തിന്റെയും തെലുങ്ക് അരങ്ങേറ്റമാണ്. ഭുവൻ ഗൗഡ ആണ് ഛായാഗ്രഹണം. സംഗീതം: രവിബസ്റൂർ, 2026 ജനുവരി 9ന് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |