
നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന 'ദ പാരഡൈസ് എന്ന ചിത്രത്തിന്റെ ഗ്ലീമ്പ്സ് വീഡിയോ പുറത്ത്. റോ സ്റ്റേറ്റ്മെൻ്റ് എന്ന ടൈറ്റിൽ നൽകിയാണ് വീഡിയോ റിലീസ് ചെയയ്ത് .തിരസ്‌കരിക്കപ്പെട്ട ഒരു കൂട്ടം ആളുകളെ ഒരുമിപ്പിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയാൻ പോകുന്നതെന്ന സൂചന വീഡിയോ
നൽകുന്നു.
മൃതദേഹങ്ങൾ കൂടി കിടക്കുന്ന ചേരികളും അവയ്ക്ക് മുകളിൽ വട്ടമിട്ട് പറക്കുന്ന കാക്കകളും ഉള്ള ദൃശ്യങ്ങൾ വളരെ പച്ചയായതും പരുഷമായതും രക്തരൂഷിതമായതുമായ കഥയായിരിക്കും ചിത്രം പറയുക എന്ന ധാരണ നൽകുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, മലയാളം, കന്നഡ, ബംഗാളി ഭാഷകളിൽ വീഡിയോ പുറത്തിറങ്ങി.
ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ചിത്രം ആണ്. ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറി ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു. പി.ആർ. ഒ- ശബരി.
,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |