SignIn
Kerala Kaumudi Online
Sunday, 31 May 2026 12.47 AM IST

ഒറ്റക്കൊമ്പൻ ഇനി ഈരാറ്റുപേട്ടയിൽ

ss

സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പൻ രണ്ടാം ഷെഡ്യൂൾ ഇൗമാസം അവസാനം ഇൗരാറ്റുപേട്ടയിൽ ആരംഭിക്കും. സുരേഷ് ഗോപി, ഇന്ദ്രജിത്ത് ഉൾപ്പെടെയുള്ള താരങ്ങൾ ഇൗ ഷെഡ്യൂളിൽ പങ്കെടുക്കും. ഡിസംബറിൽ തിരുവനന്തപുരത്തായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. 14 ദിവസമായിരുന്നു ആദ്യ ഷെഡ്യൂൾ. രണ്ടാമത്തെ ഷെഡ്യൂളാണ് പാല, ഇൗരാറ്റുപേട്ട ഭാഗങ്ങളിൽ നടക്കുക.

നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. കേന്ദ്രമന്ത്രിയായതിനുശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ്. 90ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയായിരിക്കും നായിക. വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി, ബിജു പപ്പൻ എന്നിവരാണ് മറ്റു താരങ്ങൾ.

ഇടവേളയ്ക്കുശേഷം മേഘ്ന രാജ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ്. മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട് മാത്യൂസ് തോമസ്. ഷിബിൻ ഫ്രാൻസിസ് രചന നിർവഹിക്കുന്നു. സി.ഐ.എ, അണ്ടർവേൾഡ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഷിബിൻ ഫ്രാൻസിസ്. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.കൊച്ചി, ഹോംങ്കോങ്ങ് എന്നിവിടങ്ങളും ലൊക്കേഷനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY