SignIn
Kerala Kaumudi Online
Sunday, 31 May 2026 12.46 AM IST

കുമരനും മഹാലക്ഷ്‌മിയും വീണ്ടും വരുന്നു

ss

ജയം രവിയെ നായകനാക്കി മോഹൻ രാജ സംവിധാനം ചെയ്‌ത് ണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് വൻവിജയം നേടിയ എം .കുമരൻ സൺ ഒഫ് മഹാലക്ഷ്‌മി മാർച്ച് 14ന് റീ റിലീസ് ചെയ്യുന്നു.

അസിൻ തമിഴിൽ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം . നദിയ മൊയ്‌തു മഹാലക്ഷ്‌മി എന്ന ശക്തയായ അമ്മ കഥാപാത്രമായി ഇവേളക്ക് ശേഷം തിരിച്ചു വരവ് നടത്തിയ ചിത്രം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളുണ്ട് .ബോക്സിംഗ് പശ്ചാത്തലത്തിൽ ആക്‌ഷൻ , പ്രണയം , നർമ്മം , ദുരൂഹത ,വൈകാരികത എന്നിവ ചേർത്ത് എല്ലാ വിഭാഗം പ്രേക്ഷകരെയും ആകർച്ചിരുന്നു. ശ്രീകാന്ത് ദേവ സംഗീതം നൽകിയ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു .പ്രകാശ് രാജ് ,ഐശ്വര്യ , വിവേക് ,'വെണ്ണിറ ആടൈ ' മൂർത്തി ,ടി .പി .മാധവൻ ,ജ്യോതി ലക്ഷ്‌മി എന്നിവരാണ് മറ്റ് താരങ്ങൾ . ഫിലിം എഡിറ്റർ മോഹൻ ആണ് നിർമ്മാണം. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിൽ വിതരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY