SignIn
Kerala Kaumudi Online
Friday, 23 October 2026 1.31 PM IST

അനൂപ് മേനോൻ ചിത്രം ഈ തനിനിറം

ss


ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ


അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന
ഈ തനിനിറം എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലയിൽ ആരംഭിച്ചു. സംവിധായകരായ കെ. മധു സ്വിച്ചോണും , ഭദ്രൻ ഫസ്റ്റ് ക്ലാപ്പും നിർവഹിച്ചു. അനൂപ് മേനോൻ ആദ്യ ഷോട്ടിൽ അഭിനയിച്ചു.കെ. മധു, ഹരികുമാർ എന്നിവർക്കൊപ്പം പ്രവർത്തിച്ച രതീഷ് നെടുമങ്ങാട് , ഗുഡ് ബാഡ് അഗ്ളി, ഡയൽ 100 എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒരു റിസോർട്ടിൽ
പെൺകുട്ടിക്ക് ദാരുണമായ ദുരന്തം സംഭവിക്കുന്നതും തുടർ
അന്വേഷണവുമാണ്
പൂർണമായും ഇൻവെസ്റ്റിഗേറ്രീവ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ പ്രമേയം. കേസന്വേഷണത്തിന്റെ ചുക്കാൻ പിടിക്കുന്ന എസ്.ഐ. ഫെലിക്സ് ലോപ്പസ് എന്ന കഥാപാത്രത്തെയാണ്
അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. ഏറെ ദുരൂഹതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് അന്വേഷണം.
രമേഷ് പിഷാരടി, ഇന്ദ്രൻസ്, നോബി , പ്രസാദ് കണ്ണൻ, ജി. സുരേഷ് കുമാർ, ദീപക് ശിവരാജൻ ,
അജിത്, രമ്യ മനോജ്, അനഘ രോഹൻ, ആദർശ് ഷേണായ്, ബാലു ശ്രീധർ, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ
, ആതിര എന്നിവരാണ് മറ്റ് താരങ്ങൾ.തിരക്കഥ -അംബിക കണ്ണൻ ബായ്,ഛായാഗ്രഹണം - പ്രദീപ് നായർ, ഗാനങ്ങൾ - അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു, സംഗീതം - ബിനോയ് രാജ് കുമാർ,കലാസംവിധാനം - അശോക് നാരായൺ,എഡിറ്റിംഗ് - അജു അജയ്,കോസ്റ്റ്യും - ഡിസൈൻ - റാണാ
മേക്കപ്പ് - രാജേഷ് രവി, എക്സിക്യുട്ടീവ് - പ്രൊഡ്യുസർ - ആനന്ദ് പയ്യന്നർ ,പ്രൊഡക്ഷൻ എക്സ്ക്യുട്ടീവ് - ' മഹേഷ് തിടനാട് , സുജിത് അയണിക്കൽ,വാഗമൺ,
തിരുവനന്തപുരം എന്നിവിടങ്ങളും ലൊക്കേഷനാണ്.

മഹാരാജാ ടാക്കീസ്, അഡ്വ.ലഷ്മണൻ ലേഡീസ് ഒൺലി ,
എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹനൻ നിർമ്മിക്കുന്ന ചിത്രം ആണ് ഈ തനിനിറം.

പി.ആർ. ഒ വാഴൂർ ജോസ്.







,





Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY