SignIn
Kerala Kaumudi Online
Friday, 23 October 2026 1.31 PM IST

രവി മോഹൻ സംവിധായകനാവുന്നു, നായകൻ യോഗി ബാബു

ss

നടൻ രവി മോഹൻ സംവിധായകനാവുന്നു. യോഗി ബാബു ആണ് നായകൻ. മുഴുനീള കോമഡി സിനിമയാകും ഒരുക്കുന്നത്. ചേട്ടൻ മോഹൻരാജയെ പോലെ സംവിധാനവഴിയിൽ തനിക്കും താത്‌പര്യം ഉണ്ടെന്ന് രവി മോഹൻ വ്യക്തമാക്കിയിട്ടുണ്ട്. മോഹൻരാജ സംവിധാനം ചെയ്ത ജയം എന്ന സിനിമയിലൂടെ ആണ് രവി മോഹൻ നായകനായി എത്തുന്നത്. രവി മോഹൻ നായകനായി മോഹൻരാജ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ കുമരൻ സൺ ഒഫ് മഹാലക്ഷ്മി ബ്ളോക് ബസ്റ്ററായിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന കരാട്ടെ ബാബു, പരാശക്തി എന്നീ സിനിമകൾ പൂർത്തിയാക്കിയശേഷം രവി മോഹൻ സംവിധാനത്തിലേക്ക് കടക്കും. അഭിനേതാക്കൾ സംവിധായകരാകുന്നത് തമിഴ് സിനിമയിൽ പുതുമയല്ല, കമൽഹാസനും ധനുഷും ചിമ്പുവും ഉദാഹരണം.

അതേസമയം, ഗണേഷ്‌ബാബു സംവിധാനം ചെയ്യുന്ന കരാട്ടെ ബാബുവിൽ ശക്‌തി വാസുദേവൻ ആണ് നായിക. സുരറൈ പോട്ര് എന്ന സിനിമയ്ക്കുശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയിൽ ശിവകാർത്തികേയനാണ് നായകൻ. രവി മോഹനും അഥർവയും പ്രധാന വേഷത്തിൽ എത്തുന്നു. രവിമോഹൻ പ്രതിനായകനായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ശ്രീലീല ആണ് നായിക. പീരീഡ് പശ്ചാത്തലത്തിൽ ആക്‌ഷൻ ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രമാണ് പരാശക്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY