SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 PM IST

ലഹരിക്ക് എതിരെ ഫെഫ്ക പി.ആർ.ഒ യൂണിയൻ ഹ്രസ്വചിത്ര മത്സരം

ss

ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഫെഫ്ക പി.ആർ.ഒ യൂണിയൻ നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന, പരമാവധി 2 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം മത്സരത്തിന് പരിഗണിക്കുന്നു.

14 വയസ്സിന് മുകലിലേക്കുള്ളവർക്കാണ് മത്സരം . യൂണിയൻ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് 'ജീവിതം തന്നെ ലഹരി' എന്ന വിഷയത്തിൽ രണ്ട് മിനിട്ടിൽ കവിയാത്ത ഹ്രസ്വചിത്രം ഏപ്രിൽ 10ന് മുൻപ് ഇമെയിലിൽ അയച്ച് മത്സരത്തിൽ പങ്കെടുക്കാം. അയക്കുന്ന ആളിന്രെ പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തി fefkaprosunion@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്കകണം.

മൊബൈലിൽ ഷൂട്ട് ചെയ്തോ, അല്ലാത്തതോ ആയ വീഡിയോകൾ സ്വീകരിക്കുന്നതാണ്. മികച്ച ചിത്രങ്ങൾക്ക് പ്രശസ്തി പത്രവും, മറ്റ് സമ്മാനങ്ങളും നൽകും. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ യൂണിയൻ ഫേസ്ബുക്ക് പേജിൽ സംപ്രേഷണം ചെയ്യും. മത്സരത്തിന് സമർപ്പിക്കപ്പെടുന്ന ഹ്രസ്വചിത്രങ്ങൾ മറ്റെവിടെയെങ്കിലും പ്രദർശിപ്പിച്ചതോ കോപ്പിറൈറ്റ് ഉള്ളതോ ആകാൻ പാടില്ല . മുമ്പ് പ്രസിദ്ധീകരിച്ചവയാകരുത്. ഫോൺ : 99953 24441, 98479 17661 .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY