
സംവിധാനം
സഹോദരൻ ജയ്‌ദേവ്
പന്ത്രണ്ടു വർഷത്തിനു ശേഷം ഭാവന തമിഴിൽ മടങ്ങിയെത്തുന്ന ദ ഡോർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. സഹോദരൻ ജയ്‌ദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ ഭാവനയുടെ ഭർത്താവും കന്നട നിർമ്മാതാവുമായ നവീൻ രാജൻ ആണ് നിർമ്മാണം .പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് അജിത്തിന്റെ നായികയായി ‘ആസൽ’ എന്ന ചിത്രത്തിന് ശേഷം തമിഴിലേക്ക് തിരിച്ചുവരവ് കൂടിയാണ് ‘ദ ഡോർ. ‘ഹണ്ട്’ എന്ന ഹൊറർ ചിത്രത്തിലാണ് മലയാളത്തിൽ ഭാവന അവസാനം അഭിനയിച്ചത്. ദ ഡോറിൽ ഭാവന ആർക്കിടെക്ടായി പ്രത്യക്ഷപ്പെടുമ്പോൾ ഗണേഷ് വെങ്കിട്ടറാം പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തുന്നു.
ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാർ, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപിൽ, ബൈരി വിഷ്ണു, റോഷ്‌നി, സിതിക്, വിനോലിയ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മാർച്ച് 21ന് റിലീസ് ചെയ്യുന്ന ചിത്രം പിന്നീട്
മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും എത്തുമെന്ന് സംവിധായകൻ അറിയിച്ചു . ഛായാഗ്രഹണം ഗൗതം , സംഗീതം വരുൺ ഉണ്ണി . എഡിറ്റിംഗ്അ തുൽ വിജയ്, കലാസംവിധാനം കാർത്തിക് ചിന്നുഡയ്യൻ, പ്രൊഡക്ഷൻ കൺട്രോളർ ശിവ ചന്ദ്രൻ,ആക്ഷൻ: മെട്രോ മഹേഷ്. സഫയർ സ്റ്റുഡിയോസ്സാണ് വിതരണം. പി.ആർ. ഒ പി.ശിവപ്രസാദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |