SignIn
Kerala Kaumudi Online
Friday, 23 October 2026 4.42 PM IST

ആമിർ ഖാന് ഇന്ന് 60

ss

മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന് ഇന്ന് 60-ാം പിറന്നാൾ. നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ വിലാസങ്ങളിൽ തിളങ്ങുന്ന ആമിർ ഖാന് നാലു ദേശീയ ചലച്ചിത്ര അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. യാദോൻ കി ബാരാത്ത് എന്ന ചിത്രത്തിൽ ബാലതാരമായാണ് വെള്ളിത്തിരയിൽ എത്തുന്നത് . ഖയാമത്ത് സെഖ ഖയാമത്ത് തക് ആണ് ആദ്യം നായക സിനിമ.

ലഗാൻ, താരേ സമീൻപർ, ധൂം 3, പി കെ, ദംഗൽ, ഗജിനി, 3 ഇഡിയറ്റ്സ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ജന്മദിനത്തിനോടനുബന്ധിച്ച് ഇന്ന് മുതൽ 27 വരെ ആമിറിന്റെ 22 ചിത്രങ്ങൾ റീ റിലീസ് ചെയ്യുന്നുണ്ട്.

ചില ചിത്രങ്ങൾ കേരളത്തിലെ പി.വി.ആർ ശൃംഖലയിലും കാണാനാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY