
ബോളിവുഡിന്റെ പ്രിയതാരദമ്പതികളായ ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും വ്യക്തിജീവിതത്തിലെ വിശേഷങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.
ആലിയയുടെ ഇത്തവണത്തെ ജന്മദിനാഘോഷങ്ങൾ അൽപം നേരത്തേ സംഘടിപ്പിച്ചു രൺബീർ. മുംബെയിൽ മാദ്ധ്യമ പ്രവർത്തകർക്കും പാപ്പരാസികൾക്കുമായി പ്രത്യേക ബർത്ത് ഡേ ആഘോഷം തന്നെ ആലിയയും രൺബീർ കപൂറും ചേർന്ന് സംഘടിപ്പിച്ചു. വെളുപ്പ് എംബ്രോയിഡറി ഫ്ളഷ് ട്വിന്റ് കുർത്ത ആയിരുന്നു ആലിയയുടെ വേഷം. പുതിയ മീശയിൽ സ്റ്റൈലിഷ് ലുക്കിലാണ് രൺബീർ എത്തിയത്. പരിപാടിയിൽ ആലിയ കേക്കു മുറിച്ചശേഷം മാദ്ധ്യമ പ്രവർത്തകർക്കും പാപ്പരാസികൾക്കും ഒപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. രൺബീറിന്റെ മടിയിലിരുന്ന് ചിത്രങ്ങൾക്ക് പോസ് ചെയ്യുന്ന ആലിയയുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ആൾക്കൂട്ടത്തിൽ നിന്ന് ആലിയയെ ചേർത്തു നിറുത്തുന്ന രൺബീറിനെയും വീഡിയോയിൽ കാണാം. ബ്രഹ്മാസ്ത്രയുടെ ചിത്രീകരണത്തിനിടെയാണ് ആലിയ - രൺബീർ പ്രണയം ആരംഭിക്കുന്നത്. അഞ്ചു വർഷം ഇരുവരും ഡേറ്റിംഗിലായിരുന്നു. 2022 ഏപ്രിലിൽ ആയിരുന്നു വിവാഹം. റാഹ കപൂറിന്റെ മാതാപിതാക്കളാണ് ഇരുവരും ഇപ്പോൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |