
നൃത്തംകൊണ്ട് ആരാധകരെ ത്രസിപ്പിക്കുന്ന താരമാണ് നോറ ഹത്തേഹി. ബോളിവുഡിൽ മാത്രമല്ല മലയാളത്തിലും നോറ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. നോറ അടുത്തിടെ നടത്തിയ തുറന്നു പറച്ചിൽ ചർച്ചയാകുന്നു.
ചില താരങ്ങൾ അവരുടെ പി.ആർ ഏജൻസികൾക്ക് പണം നല്കും. നോറയുടെ കാലം കഴിഞ്ഞു. ഇനി ഞാനാണ് പുതിയ നോറ എന്ന അടിക്കുറിപ്പോടെ അവരുടെയും എന്റെയും ചിത്രം ഒരുമിച്ച് വയ്ക്കാൻ ആവശ്യപ്പെടും. അങ്ങനെ ചെയ്യുന്നത് പരിഹാസ്യമാണ്. നിങ്ങളെ വിളിച്ച് അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെടാൻ എനിക്ക് ആരുമില്ല എന്നതുകൊണ്ട് നിങ്ങൾക്ക് എന്നെ മറികടക്കാൻ കഴിയുമെന്ന് അർത്ഥമാക്കുന്നില്ല. നിങ്ങളുടെ പാതയിൽ തന്നെ തുടരുക. എല്ലാവരെയും താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നത് സിനിമാ വ്യവസായത്തിന്റെ സ്വഭാവമാണ് .നോറ വ്യക്തമാക്കി. കണങ്കാലിന് പരിക്കേറ്റ സമയത്താണ് നോറയുടെ നൃത്തം അവസാനിച്ചു എന്ന് പ്രചാരണം തുടങ്ങുന്നത്. പരിക്കിൽ നിന്ന് പൂർണമായും സുഖം പ്രാപിച്ചിട്ടില്ലെന്നും എന്നാൽ ഭേദമായാൽ ഉടൻ താൻ ആരെന്ന് കാണിച്ചു തരാം എന്നുമായിരുന്നു നോറയുടെ മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |