
പ്രണയിക്കുന്നവരുടെ ഇടനെഞ്ചിൻ ഹൃദയമിടിപ്പായി ഷെയ്ൻ നിഗം നായകനായി , വീര സംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. 'നീയേ ഇടനെഞ്ചു കൊത്തുമൊരു തീയായീ എന്നകമേ...' എന്ന് തുടങ്ങുന്ന ഗാനം വിനായക് ശശികുമാറിന്റെ വരികൾക്ക് നന്ദഗോപൻ വി ഈണം നൽകി ആദിത്യ ആർ.കെ ആണ് ആലാപനം . ഷെയ്നിന്റെ കിടിലൻ ഡാൻസ് നമ്പറുകളും ഗാന രംഗത്തിലുണ്ട്. ഒപ്പം സാക്ഷി വൈദ്യയും. ജോണി ആന്റണി, മധുപാൽ, സംഗീത , ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സംഗീതത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രംമലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യും.പ്രമുഖ ബോളിവുഡ് ഗായകൻ ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. .രചന നിഷാദ് കോയ,ക്യാമറ രവി ചന്ദ്രൻ, എഡിറ്റർ ആകാശ് ജോസഫ് വർഗ്ഗീസ്,
ജെ വി ജെ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം. ഏപ്രിൽ 24ന് റിലീസ് ചെയ്യും. , പി .ആർ. ഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |