
യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിൽ ഒരുങ്ങുന്ന ആറാമത്തെ ചിത്രമായ വാർ 2 ആഗസ്റ്റ് 14ന് റിലീസ് ചെയ്യും. ഹൃത്വിക് റോഷനെ നായകനായി അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജൂനിയർ എൻ.ടി.ആറും ഒരു പ്രധാന വേഷത്തിൽ എത്തുന്നു.
വാർ, പത്താൻ, ടൈഗർ 3 എന്നീ സിനിമകൾക്കുശേഷം സ്പൈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ചിത്രമാണ് . കിയാര അദ്വാനിയാണ് നായിക. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിന്റെ വേഷമാണ് ഹൃത്വിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്ര ആണ് വാർ 2 നിർമ്മിക്കുന്നത്. ജൂനിയർ എൻ.ടി.ആറിന്റെ ബോളിവുഡ് അരങ്ങേറ്റമാണ്.
ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിനുശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാർ 2.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |