
ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രത്തിലൂടെ ബേസിൽ ജോസഫ് തമിഴിൽ. പരാശക്തിയുടെ ശ്രീലങ്കൻ ഷെഡ്യൂളിൽ ബേസിൽ ജോയിൻ ചെയ്തു. തമിഴ്
അരങ്ങേറ്റ ചിത്രമായ പരാശക്തിയിൽ പ്രധാന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നത്. രവി മോഹൻ , അഥർവ എന്നിവരാണ് മറ്റു താരങ്ങൾ. ശ്രീ ലീല നായികയായി എത്തുന്നു. കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ബേസിൽ ജോസഫ് നടൻ എന്ന വിലാസത്തിലും മികച്ച യാത്രയിൽ ആണ്.ജയ ജയജയ
ജയഹേ, ഫാല്മി, ഗുരുവായൂരമ്പലനടയിൽ, പൊൻമാൻ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം ആണ് ബേസിൽ കാഴ്ചവച്ചത്. അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുന്നതായി അടുത്തിടെ ബേസിൽ വ്യക്തമാക്കിയിരുന്നു. അതേസമയം ദേശീയപുരസ്കാര ജേതാവായ സുധ കൊങ്കരയുടെ ചിത്രത്തിൽ ശിവകാർത്തികേയൻ ഇതാദ്യമാണ്. ഒരു വനിത സംവിധായികയുടെ ചിത്രത്തിൽ ബേസിലും ഇതാദ്യം. സുധ കൊങ്കരയും അർജുൻ നടേശനും ചേർന്ന് തിരക്കഥ എഴുതുന്ന ചിത്രത്തിന് രവി കെ. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജി.വി. പ്രകാശ് കുമാർ സംഗീതം ഒരുക്കുന്നു. സതീഷ് സൂര്യയാണ് എഡിറ്റർ. ഡോൺ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന പരാശക്തി തമിഴകം ഉറ്റുനോക്കുന്ന ചിത്രമാണ്. ദേശീയ അവാർഡ് നേടിയ തന്റെ തമിഴ് ചിത്രമായ സുരറൈ പോട്ര്‌ന്റെ ഹിന്ദി റീമേക്കായ സർഫിറ ആയിരുന്നു സുധയുടെ കഴിഞ്ഞ ചിത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |