SignIn
Kerala Kaumudi Online
Friday, 23 October 2026 12.02 AM IST

പ്രണവ് മോഹൻലാൽ ചിത്രം വടകരയിൽ

ss

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ 2 ന് വടകരയിൽ ആരംഭിക്കും. കൊച്ചിയിലും ചിത്രീകരണമുണ്ട്.മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച

ഭ്രമയുഗം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രവും ഹൊറർ ഗണത്തിൽപ്പെടുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹൊറർ ചിത്രമാണ്. പ്രശസ്ത കലാ സംവിധായകൻ ജ്യോതിഷ് ശങ്കറുടെ നേതൃത്വത്തിൽ ചിത്രത്തിനുവേണ്ടി സെറ്റ് ഒരുങ്ങുന്നുണ്ട്. ഭ്രമയുഗം സിനിമയിലെ മന ജ്യോതിശങ്കറുടെ കരവിരുതൽ തീർത്തതാണ്. ഭ്രമയുഗത്തിന്റെ നിർമ്മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസും നെറ്റ് ഷിഫ്ട് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. ഷെഹനാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കും. ഭ്രമയുഗത്തിനു സംഗീതം ഒരുക്കിയ ക്രിസ്റ്റോ സേവ്യർ ആണ് സംഗീത സംവിധാനം. എഡിറ്റർ ഷഫീഖ് മുഹമ്മദ് അലി. 40 ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്യുന്നത്. അതേസമയം വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിനുശേഷം പ്രണവ് മോഹൻലാൽ അഭിനയിക്കുന്ന സിനിമയാണ്. രാഹുൽ സദാശിവന്റെ സിനിമയല്ലാതെ മറ്റു ചിത്രങ്ങൾ കമ്മിറ്റ് ചെയ്തിട്ടില്ല. നരേൻ പ്രധാന വേഷത്തിൽ എത്തിയ റെഡ് റെയ്ൻ എന്ന ചിത്രത്തിലൂടെയാണ് രാഹുൽ സദാശിവൻ സംവിധായകനാകുന്നത്. രാഹുലിന്റെ സംവിധാനത്തിൽ ഷെയ്ൻ നിഗം,​ രേവതി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഹൊറർ ചിത്രം ഭൂതകാലം മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY