SignIn
Kerala Kaumudi Online
Thursday, 22 October 2026 11.42 PM IST

പലരും വഞ്ചിച്ചു, ഇനി ഗ്ലാമർ റോൾ ചെയ്യില്ലെന്ന് സോന ഹൈഡൻ

ss

സ്മോക് എന്ന വെബ് സീരീസ് സംവിധാനം ചെയ്ത സോന ഹൈഡൻ പ്രൊമോഷനിടെ ജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ''എന്റെ ജീവിതത്തിൽ ഞാൻ നിരവധി നിരാശകൾ അനുഭവിച്ചിട്ടുണ്ട്. ആ സമയത്ത് എന്നെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽപോലും ഞാൻ അവരെ വിശ്വസിക്കുമായിരുന്നില്ല. 'ഞാൻ നിനക്ക് വേണ്ടി ഇവിടെയുണ്ട്' എന്ന് ആരെങ്കിലും പറഞ്ഞാലും ഞാൻ അവരെ വിശ്വസിക്കില്ല. ഇതിനു പ്രധാന കാരണം അങ്ങനെ പറഞ്ഞ പലരും എന്നെ വഞ്ചിച്ചിട്ടുണ്ട്. ആ സമയത്ത് അഭിനയമാണ് എനിക്ക് ഒരേയൊരു ആശ്വാസം. അതുകൊണ്ടാണ് ഏതു തരം സിനിമ എന്ന് നോക്കാതെ കിട്ടിയ സിനിമയിലെല്ലാം അഭിനയിച്ചത്. എല്ലാവരും എന്നെ ഗ്ലാമറസായി മാത്രമേ കണ്ടുള്ളൂ. ഇതിന്റെ ഫലമായി,​ ഗ്ലാമറിനുവേണ്ടി മാത്രം ലഭിച്ച അവസരങ്ങൾ ഞാൻ പിന്നീട് നിരസിക്കാൻ തുടങ്ങി. തുടർന്ന് അഭിനയത്തോടെ തന്നെ മടുപ്പായി. പിന്നീട് ഞാൻ തന്നെ എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കി. ഒരു ഗ്ലാമർ രാജ്ഞിയായി ജീവിച്ച സിൽക്ക് സ്മിതയുടെ ജീവിതം അവരുടെ മരണശേഷം പലരും പല രീതിയിലാണ് കഥയാക്കിയത്. എന്നാൽ ആ സമയത്ത് യഥാർത്ഥ കഥ ആർക്കും അറിയില്ല. അതുപോലെ എന്റെ മരണശേഷവും ഇത്തരം ഒരു അവസ്ഥ വരാൻ പാടില്ല. എന്നെക്കിറിച്ച് ആരെങ്കിലും എന്തും പറയാൻ പാടില്ല. അതുകൊണ്ടാണ് എന്റെ കഥ പറയുന്ന 'സ്മോക്' എന്ന വെബ് സീരിസ് ചെയ്യാൻ കാരണം. അമ്മ മരിച്ചപ്പോൾ തന്റെ കൂടെ സെൽഫി എടുക്കാമോ എന്ന് ഒരാൾ പറഞ്ഞു. അത് സാധ്യമല്ലെന്ന് ഞാൻ. ഇത് ഒരു സെൽഫി മാത്രമല്ലേ എന്നാണ് അയാളുടെ മറുപടി. ഞാൻ ഒരു ഗ്ലാമറസ് നടി എന്ന നിലയിൽ അറിയപ്പെടുന്നതിലാണത്. അതിനാൽ ഗ്ലാമറസ് റോളുകൾ ചെയ്യുന്നത് നിറുത്തി. ഇപ്പോൾ എല്ലാവരും എന്നെ ബഹുമാനിക്കുന്നു. സോനയുടെ വാക്കുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY