SignIn
Kerala Kaumudi Online
Thursday, 22 October 2026 8.57 PM IST

പ്രശാന്ത് മുരളി നായകനായ കരുതൽ

ss



പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന "കരുതൽ" പൂർത്തിയായി. അമ്മ - മകൻ ബന്ധത്തിന്റെ ഊഷ്മളതയും സുഹൃദ് ബന്ധങ്ങളുടെ ആഴവും വർണിക്കുന്ന മനോഹരമായ കുടുംബ ചിത്രമാണ് "കരുതൽ". ഡൽഹി സ്വദേശിനി ഐശ്വര്യ നന്ദൻ ആണ്നാ യിക.
സിബി തോമസ്, സുനിൽ സുഖദ, കോട്ടയം രമേശ്, ട്വിങ്കിൾ സൂര്യ,ആർ ജെ സ്വരാജ്,തോമസുകുട്ടി അബ്രാഹം,സ്റ്റീഫൻ ചെട്ടിക്കൻ,റോബിൻ സ്റ്റീഫൻ,ജോ സ്റ്റീഫൻ, വിവീഷ് വി റോൾഡൻ്റ്, മനു ഭഗവത്,മാത്യൂ മാപ്പേട്ട്,റിജേഷ് കൂറാനാൽ,ജോസ് കൈപ്പാറേട്ട്, ബെയ്ലോൺ എബ്രഹാം,മോളി പയസ്,നയന മിഥുൻ, സ്മിത ലൂക്ക്,മായാ റാണി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
AD 345 എളൂർ മീഡിയ സിനിമാ കമ്പനിയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ,​ ഛായാഗ്രഹണം എന്നിവ സാബു ജെയിംസ് നിർവഹിക്കുന്നു.
എഡിറ്റർ-സന്ദീപ് കുമാർ.
പി .ആർ. ഒ എ .എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY