
ചിത്ത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺ കുമാർ സംവിധാനം ചെയ്യുന്ന വീര ധീര ശൂരന്റെ ട്രെയിലർ റിലീസ് ചെയ്തു. 1 മിനിറ്റ് 45 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ വിക്രമിന്റെ ഗംഭീര അഭിനയപ്രകടനം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചിത്രമായിരിക്കും വീര ധീര ശൂരൻ എന്നുറപ്പിക്കുന്നു. ചെന്നൈയിൽ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ട്രെയ്ലറും ഗാനങ്ങളും റിലീസ് ചെയ്തത്. സുരജ് വെഞ്ഞാറമൂടാണ് വില്ലൻ. സുരാജിന്റെ തമിഴ് അരങ്ങേറ്റമാണ്.
എസ്.ജെ. സൂര്യ, ദുഷാര വിജയൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിക്കുന്നു. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിച്ച കല്ലൂരം എന്ന ഗാനവും ആത്തി അടി എന്ന ഗാനവും ഇപ്പോഴും ട്രൻഡിംഗ് ആണ്. എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം .
പി.ആർ. ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |