SignIn
Kerala Kaumudi Online
Friday, 23 October 2026 2.57 AM IST

കരഞ്ഞു തള‌‌ർന്ന് നന്ദനയും ഭാരതിരാജയും , ആശ്വസിപ്പിക്കാനാവാതെ താരങ്ങൾ

ss

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ‌ഞെട്ടലിലാണ് ചലച്ചിത്ര ലോകവും കുടുംബവും. അച്ഛൻ ഭാരതിരാജയെയും ഭാര്യ നന്ദനെയും ആശ്വസിപ്പിക്കാനാവാതെ താരങ്ങൾ.വിജയ്, സൂര്യ, സത്യരാജ് ഉൾപ്പെടെയുള്ള താരങ്ങൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു മനോജ് ഭാരതിരാജയുടെ മരണം. പ്രശസ്ത സംവിധായകനും നടനുമായ ഭാരതിരാജയുടെ മകനായ മനോജ് കേരളത്തെ എന്നും സ്നേഹിച്ചു. നടിയും കോഴിക്കോട് തിരുവണ്ണൂർകാരി നന്ദനയാണ് ഭാര്യ .പ്രണയവിവാഹമായിരുന്നു മനോജിന്റെയും നന്ദനയുടെയും. രണ്ടു വർഷത്തെ പ്രണയവും 19 വർഷത്തെ ദാമ്പത്യജീവിതവും. സാദുരിയാൻ എന്ന തമിഴ് ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചപ്പോഴാണ് പ്രണയം ആരംഭിച്ചത്. തനിക്ക് ലൗവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നു മനോജ് പറഞ്ഞിട്ടുണ്ട്. മനോജുമായുള്ള ബന്ധത്തിൽ നന്ദനയുടെ വീട്ടുകാർക്ക് ആദ്യം യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ വിവാഹം കഴിക്കുകയാണെങ്കിൽ അത് മനോജിനെ മാത്രമായിരിക്കുമെന്ന് നന്ദന വീട്ടുകാരെ അറിയിച്ചു.ഭാഷയുടെ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് അപ്പോൾ വീട്ടുകാർ. പിന്നിലെ ഭാരതിരാജ കോഴിക്കോട് വന്നു നന്ദനയെ കണ്ടു. നന്ദനയുടെ ഇഷ്ടത്തിനൊപ്പം ഒടുവിൽ വീട്ടുകാർക്ക് നിൽക്കേണ്ടി വന്നു. 2006ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹശേഷം വീട്ടിലെ എല്ലാ ചടങ്ങിലും നന്ദനെയെ കൂട്ടി മനോജ് കോഴിക്കോട് എത്തി . ഒരു വ

ർഷം മുൻപാണ് അവസാനമായി വന്നത്.

കുഞ്ചാക്കോ ബോബന്റെ നായികയായി സ്നേഹിതൻ സിനിമയിലൂടെയാണ് നന്ദന സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.സ്നേഹിതനിലെ നന്ദനയുടെ കഥാപാത്രവും പാട്ടുകളും എല്ലാം ഹിറ്റായിരുന്നു. പിന്നീട് സ്വപ്നം കൊണ്ട് തുലാഭാരം, സേതുരാമയ്യർ സി.ബി.ഐ., ചതിക്കാത്ത ചന്തു തുടങ്ങിയ ചിത്രങ്ങളിലും മലയാളത്തിൽ അഭിനയിച്ചു. സക്സസ്, എബിസിഡി, കലിഗ തുടങ്ങിയ തമിഴ് സിനിമകളിലും വേഷമിട്ടു. വിവാഹശേഷം അഭിനയത്തോട് വിടപറഞ്ഞു. മനോജിന്റെ സോഷ്യൽ മാഡിയ പോസ്റ്റുകളിലൂടെയാണ് നന്ദനയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്. മനോജിന്റെ നിർമ്മാണ കമ്പനി നോക്കിനടത്തുന്നത് നന്ദനയായിരുന്നു.

ഭാരതിരാജയുടെ സംവിധാനത്തിൽ 1999ൽ റിലീസ് ചെയ്ത താജ്മഹൽ എന്ന ചിത്രത്തിലൂടെയാണ് മനോജിന്റെ അരങ്ങേറ്റം. സമുദ്രം, കടൽപൂക്കൾ, അല്ലി അർജുന, വർഷമെല്ലാം വസന്തം, പല്ലവൻ, ഈറനിലം, മഹാനടികൾ, അന്നക്കൊടി, മാനാട് തുടങ്ങി പതിനെട്ടിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 2022ൽ റിലീസ് ചെയ്ത വിരുമൻ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. മണിരത്നത്തിന്റെ ബോംബെ എന്ന ചിത്രത്തിലും ഷങ്കറിനൊപ്പം എന്തിരൻ എന്ന ചിത്രത്തിലും മനോജ് സഹസംവിധായകനായി പ്രവർത്തിച്ചു. 2023ൽ മാർകഴി തിങ്കൾ എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. ഭാരതിരാജയാണ് ചിത്രം നിർമ്മിച്ചത്. മാർച്ച് 7 ന് ഹൃദയവാൽവിന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്ന മനോജിന് ഹൃദയാഘാതംസംഭവിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY