
മമ്മൂട്ടിയുടെ ബസൂക്ക, മോഹൻലാലിന്റെ തുടരും , നസ്ലിന്റെ ആലപ്പുഴ ജിംഖാന
ആരാധകർക്ക് ആവേശം പകർന്ന് മ്മൂട്ടിയുടെ ബസൂക്ക, മോഹൻലാലിന്റെ തുടരും, നസ്ലിന്റെ ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളുടെ ട്രെയിലർ റിലീസ് ചെയ്തു. യുവസംവിധായകർ ഒരുക്കുന്ന മൂന്നു ചിത്രങ്ങളുടെയും എഡിറ്റർ അകാലത്തിൽ വിട പറഞ്ഞ നിഷാദ് യൂസഫ് ആണ്. മമ്മൂട്ടി സ്റ്റൈലിഷ് ലുക്കിൽ എത്തുന്ന ബസൂക്ക ആരാധകരെ ആവേശഭരിതരാക്കും എന്ന് ഉറപ്പിക്കുന്നു ട്രെയിലർ. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്നതാണ് തുടരും എന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. കോമഡി എന്റർടെയ്നർ സ്വഭാവത്തിലെ ട്രെയിലർ ഒരു മിനിറ്റ് 27 സെക്കന്റ് പിന്നിടുന്നതോടെ ത്രില്ലർ സ്വഭാവത്തിലേക്ക് മാറുന്നു. വിന്റേജ് ലാലേട്ടനെ ട്രെയിലറിൽ കണ്ടെന്ന് ആരാധകർ .
നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്ക ഏപ്രിൽ 10 ന് റിലീസ് ചെയ്തു. തൃശൂർ രാഗം തിയേറ്ററിൽ ആയിരുന്നു ട്രെയിലർ ലോഞ്ച്. എമ്പുരാനൊപ്പം തിയേറ്ററിൽ ബസൂക്കയുടെ ട്രെയിലർ പ്രദർശിപ്പിക്കും. തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണായക വേഷത്തിൽ എത്തുന്ന ബസൂക്ക ഗെയിം ചേഞ്ചർ ഗണത്തിൽപ്പെടുന്നു. മോഹൻലാലും ശോഭനയും ഇടവേളയ്ക്കുശേഷം ഒരുമിക്കുന്ന തുടരും തരുൺമൂർത്തി സംവിധാനം ചെയ്യുന്നു. പ്രേക്ഷക ശ്രദ്ധ നേടിയ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കുശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ്. തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് തിരക്കഥ. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിക്കുന്നു.
ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി എന്റർടെയ്നറായ ആലപ്പുഴ ജിംഖാന വിഷു കലക്കാൻ എത്തുന്നു.
നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്നു.കോമഡി, ആക്ഷൻ, ഇമോഷൻസ് കലർന്ന ട്രെയിലർ
ആലപ്പുഴ ജിംഖാന ഒരു കംപ്ലീറ്റ് എന്റർടെയ്നറർ തന്നെ എന്ന് ഒാ
ർമ്മപ്പെടുത്തുന്നു. യൂത്തിന്റെ ആഘോഷമാകുന്ന ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് നസ്ളിൻ എത്തുന്നത്.സ്പോർട്സ് ഗെറ്റപ്പിലൂടെ എത്തിയ താരങ്ങളുടെ ഫസ്റ്റ് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. .'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.
പ്ലാൻ ബി മോഷൻ പിക്ചേഴ്സ് , റീലിസ്‌റ്റിക് സ്റ്റുഡിയോ എന്നീ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമ്മാണം. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണം രതീഷ് രവിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |