
ടൊവിനോ തോമസ് നായകനായി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട മേയ് 16ന് റിലീസ് ചെയ്യും. പൊലീസ് കഥാപാത്രത്തെയാണ് ടൊവിനോയും സുരാജ് വെഞ്ഞാറമൂടും തമിഴ് സംവിധായകനും നടനുമായ ചേരനും അവതരിപ്പിക്കുന്നത്. ഡി.ഐ.ജി രഘുറാംകേശവ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ചേരന്.
ചേരൻ ആദ്യമായാണ് മലയാളത്തിൽ അഭിനയിക്കുന്നത്.ആദ്യം ടൊവിനോയുടെയും പിന്നാലെ സുരാജിന്റെയും ചേരന്റെയും ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.
.മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിൽ
പ്രിയംവദ കൃഷ്ണനാണ് നായിക.
ആര്യ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, നന്ദു , പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയ അബിൻ ജോസഫിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം - വിജയ്, ഗാനങ്ങൾ - കൈതപ്രം, സംഗീതം. ജെക്സ് ബിജോയ്,
ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |