SignIn
Kerala Kaumudi Online
Friday, 23 October 2026 1.39 AM IST

സൂപ്പർ ലുക്കിൽ മഞ്ജു വാര്യർ

ss

മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. യൂത്തിനും കുടുംബത്തിനും കുടുംബ പ്രേക്ഷകർക്കും ഒരേ പോലെ പ്രിയങ്കരിയായ അഭിനേത്രി. മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റും പുതിയ ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷമാണ്.

ലുക്കിലും ഗെറ്റപ്പിലുമൊക്കെ ഏറെ മാറ്റങ്ങളോടെ ഓരോ ദിവസം കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. എമ്പുരാൻ പ്രൊമോഷൻ യാത്രകൾക്കിടെ പകർത്തിയതാണ് ചിത്രങ്ങൾ.

ലൂസിഫറിലേക്കാൾ കൂടുതൽ പ്രാധാന്യവും സ്ക്രീൻ ടൈമുമെല്ലാം എമ്പുരാനിൽ മഞ്ജുവാര്യർക്കുണ്ട്. എമ്പുരാനിൽ മഞ്ജുവിന്റെ പ്രിയദർശിനി രാംദാസ് വളരെ ശക്തയാണ്. തമിഴിൽ മിസ്റ്റർ എക്സ് ആണ് മഞ്ജുവിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ആര്യയ്ക്കും ഗൗതം കാർത്തികിനും ഒപ്പം വേഷത്തിലെത്തുന്ന മിസ്റ്റർ എക്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ്.

ശരത് കുമാർ, അനഘ, അതുല്യ രവി, റെയ്സ വിൽസൺ എന്നിവരാണ് മറ്റു താരങ്ങൾ.

വിഷ്ണുവിശാലിനെ നായകനാക്കി ഒരുക്കിയ എഫ്. എെ. ആറിനുശേഷം മനു സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ്. വൻ ബഡ്ജറ്റിലൊരുങ്ങുന്ന സിനിമ ഇന്ത്യ, ഉഗാണ്ട. ജോർജിയ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY