SignIn
Kerala Kaumudi Online
Friday, 23 October 2026 2.56 AM IST

വരനെ പരിചയപ്പെടുത്തി അഭിനയ

ss

വിവാഹം ഏപ്രിലിൽ

പ്രതിശ്രുത വരനെ പരിചയപ്പെടുത്തി തെന്നിന്ത്യൻ താരം അഭിനയ. വെഗേശന കാർത്തിക് (സണ്ണി വർമ്മ) എന്നാണ് വരന്റെ പേര്. വെഗേശന കാർത്തിക്കിനൊപ്പമുള്ള ചിത്രം അഭിനയ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു . ഇരുവരും ക്ഷേത്രത്തിലെ മണി മുഴക്കുന്ന ചിത്രവും പങ്കുവച്ചു. അഭിനയയുടെ ബാല്യകാലസുഹൃത്താണ് വരൻ. പതിനഞ്ചുവർഷം നീണ്ട സൗഹൃദവും പ്രണയവുമാണ് ഇപ്പോൾ വിവാഹത്തിൽ എത്തിനിൽക്കുന്നത്. ഏപ്രിൽ മാസത്തിൽ വിവാഹം ഉണ്ടാകും. മാർച്ച് 9നായിരുന്നു വിവാഹ നിശ്ചയം. വിവാഹനിശ്ചയം കഴിഞ്ഞ വാർത്ത ആരാധകരുമായി പങ്കുവച്ചെങ്കിലും വരന്റെ ചിത്രമോ പേരോ അഭിനയ പങ്കുവച്ചില്ല. കേൾവിയും സംസാരശേഷിയുമില്ലാത്ത അഭിനയ കല കൊണ്ട് എല്ലാ പരിമിതികളെയും മറികടന്ന പെൺകുട്ടിയാണ്. എട്ടുവർഷമായി സിനിമയിൽ സജീവമായി അഭിനയ ച തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം ഭാഷകളിലായി 50ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. നാടോടികൾ ആണ് ആദ്യം ബ്രേക്ക് സമ്മാനിച്ച ചിത്രം.

ഐസക് ന്യൂട്ടൺ സൺ ഒഫ് ഫിലിപ്പോസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. ജോജു ജോർജ് നായകനായ പണി എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY