SignIn
Kerala Kaumudi Online
Friday, 23 October 2026 12.24 AM IST

ഫിറ്റ് നെസ് ക്യൂൻ റായ് ലക്ഷ്മി

ss

ശരീര സൗന്ദര്യത്തിൽ റായ് ലക്ഷ്മിയെ പോലെ ശ്രദ്ധ ചെലുത്തുന്ന താരം തെന്നിന്ത്യയിൽ അപൂർവം. സ്റ്റൈലിഷ് മേക്കോവറിൽ താൻ എത്തുന്നതിൽ ഫിറ്റ്നെസിന് വലിയ പങ്കുണ്ടെന്ന് റായ്ലക്ഷ്മി. ഫിറ്റ്നസ് തനിക്ക് പോസിറ്റീവ് എനർജി പകരാറുണ്ടെന്ന് റായ് ലക്ഷ്മി വ്യക്തമാക്കാറുണ്ട്

. ബിക്കിനിയിൽ ഐസ് ബാത് ചെയ്യുന്നത് ഫിൻലൻഡ് യാത്രയിൽ റായ്ലക്ഷ്മിയുടെ ശീലമാണ്. ഐസ് ബാത്തിന് അനുയോജ്യമാണ് തന്റെ ശരീരമെന്ന് റായ്ലക്ഷ്മി.

''ശരീരം തണുത്തുറയുന്ന കാലാവസ്ഥയിൽ മൂന്നു തവണ ആ വെള്ളത്തിൽ മുങ്ങി നിവർന്നുവെന്നും ഇത്രയും സാഹസികമായ ഒരു കാര്യം മുൻപ് ചെയ്തിട്ടില്ലെന്നും തന്റെ ശരീരം അതുമായി ഇണങ്ങിയെന്നും റായ്ലക്ഷ്മി സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. സ്വർഗതുല്യമായ ആ സ്ഥലത്തു നിന്നും വാക്കുകൾകൊണ്ട് വിവരിക്കാൻ കഴിയുന്നതിനുമപ്പുറമായ അനുഭവമാണ് ലഭിച്ചതെന്നും താരം കൂട്ടിച്ചേർക്കുന്നു. സൗരാഷ്ട്രയിലെ കച്ച് സമുദായത്തിൽ നിന്നുള്ള റായ് ലക്ഷ്മി കുട്ടിക്കാലത്ത് തടിച്ചതും അമിത ശരീരഭാരമുള്ള ആളുമായിരുന്നു.

''വീട്ടിൽ ഞങ്ങൾ പരമ്പരാഗത രീതിയിൽ പാചകം ചെയ്തു. എല്ലാത്തരം ഗ്രേവികൾക്കും ഉപയോഗിക്കുന്ന തനതായ സൗരാഷ്ട്രിയൻ കറിപ്പൊടി ഉപയോഗിച്ചു. മട്ടൺ ആയിരുന്നു പ്രധാന വിഭവം.

കുട്ടിക്കാലത്ത് മൂന്നു നേരവും മട്ടൻകഴിച്ചു. കൗമാരപ്രായത്തിൽ എത്തിയപ്പോൾ മട്ടൺ മടുത്തു. മോഡലിംഗ് രംഗത്തേക്കു വന്നപ്പോൾ ഭക്ഷണ ക്രമം ആകെ മാറ്റി. റായ് ലക്ഷ്മിയുടെ വാക്കുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY