
അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ എന്ന ചിത്രത്തിൽ നിവിൻപോളി തന്നെ നായകൻ. കുഞ്ചാക്കോ ബോബന് പകരമായാണ് നിവിൻപോളി എത്തുന്നത്. ഡേറ്റ് ക്ളാഷിനെ തുടർന്ന് ചാക്കോച്ചൻ പിന്മാറുകയായിരുന്നു. ഏപ്രിൽ 12ന് നിവിൻ ജോയിൻ ചെയ്യും. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ബേബിഗേളിൽ ലിജോമോൾ ആണ് നായിക. ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ സംഗീത് പ്രതാപ്, അഭിമന്യു തിലകൻ. അസീസ് നെടുമങ്ങാട് , അശ്വന്ത്ലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. രചന : ബോബി - സഞ്ജയ്, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. ഛായാഗ്രഹണം ഫയസ് സിദ്ദിഖ്, എഡിറ്റിംഗ്: ഷൈജിത്ത് കുമാരൻ, സംഗീതം: ജേക്സ് ബിജോയ്, മാജിക് ഫ്രെയിംസിനു വേണ്ടി ബോബി -സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ്. ട്രാഫിക്, ഹൗ ഓൾഡ് ആർ യു എന്നിവയാണ് മുൻ ചിത്രങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |