SignIn
Kerala Kaumudi Online
Thursday, 22 October 2026 5.45 PM IST

നേർക്കുനേർ കൂലിയും വാർ 2 ഉം

kooli

രജനികാന്ത് - ലോകേഷ് കനകരാജ് ചിത്രം കൂലിയും ഹൃത്വിക് റോഷനും ജൂനിയർ എൻ.ടി.ആറും ആദ്യമായി ഒരുമിക്കുന്ന ബിഗ് ബഡ്ജറ്റ് സ്പൈ ചിത്രം വാർ 2 ഉം ആഗസ്റ്റ് 14ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ഇരുസിനിമകളും ഒരേദിവസം റിലീസ് ചെയ്യുന്നതിനാൽ പാൻ ഇന്ത്യൻ തലത്തിൽ വലിയ ബോക്സ് ഓഫീസ് ക്ളാഷ് തന്നെ പ്രതീക്ഷിക്കുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കാലനിധിമാരനാണ് കൂലിയുടെ നിർമ്മാണം.

വാർ, പത്താൻ, ടൈഗർ 3 എന്നീ സിനിമകൾക്കുശേഷം സ്പൈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന വാർ 2 അയൻ മുഖർജി സംവിധാനം ചെയ്യുന്നു. ജൂനിയർ എൻ.ടി.ആർ ആണ് പ്രതിനായകൻ. എൻ.ടി.ആറിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ്. ബ്രഹ്മാസ്ത്രയ്ക്കുശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രം യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്ര ആണ് നിർമ്മിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY