SignIn
Kerala Kaumudi Online
Friday, 23 October 2026 5.41 AM IST

നോബഡി കൊച്ചിയിൽ

ss

തിരുവനന്തപുരത്തും ചിത്രീകരണം

പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന നോബഡി ഈ മാസം കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും.തിരുവനന്തപുരമാണ് മറ്റൊരു ലൊക്കേഷൻ. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെയും ഇ ഫോർ എന്റർടെയ്‌ൻമെന്റ‌്‌സിന്റെയും ബാനറിൽ ആണ് നിർമ്മാണം.സമീർ അബുൾ രചന നിർവഹിക്കുന്നു.

ഇബ്‌ലീസ്, റോഷാക്ക്, അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ എന്നീ ചിത്രങ്ങൾക്ക് സമീർ അബ്ദുൾ രചന നിർവഹിച്ചിട്ടുണ്ട്.

വിജയ് സേതുപതി നായകനായ മഹാരാജയുടെ ഛായാഗ്രാഹകൻ ദിനേഷ് പുരുഷോത്തമൻ ആണ് ക്യാമറ. സംഗീതം ഒരുക്കുന്നത് ബോളിവുഡിലെ പ്രശസ്തനായ ഹർഷവർദ്ധൻ രാമേശ്വർ ആണ്. രൺബീർ കപൂർ ചിത്രം അനിമലിലൂടെയാണ് ഹർഷവർദ്ധൻ ശ്രദ്ധേയനാകുന്നത്. ഭാവന നിർമ്മാണ പങ്കാളിയായ അനോമി എന്ന ചിത്രത്തിലൂടെയാണ് ഹർഷവർദ്ധൻ മലയാളത്തിലേക്കു എത്തുന്നത്. ചമൻ ചാക്കോ ആണ് എഡിറ്റർ. കലൈ കിംഗ്‌സൺ ആക്‌ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്നു.
ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രമായിരുന്നു നിസാം ബഷീറിന്റെ ആദ്യ സംവിധാന സിനിമ.മമ്മൂട്ടി നായകനായ റോഷാക്കിനുശേഷം നിസാം ബഷീ‌ സ ംവിധാനം ചെയ്യുന്ന ചിത്രമാണ് നോബഡി.

അതേസമയം മലയാളത്തിൽ സന്തോഷ് ട്രോഫി ആണ് പൃഥ്വിരാജിന്റെ മറ്റൊരു പ്രോജക്ട്. ഗുരുവായൂരമ്പലനടയിൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് നിർമ്മിക്കുന്നത്. ഒരു ഇടവേളയ്ക്കുശേഷം ഹിറ്റ് കോംബോ ആയ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. 2022ൽ പുറത്തിറങ്ങിയ ഗോൾഡ് ആണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അവസാന മലയാള ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY