SignIn
Kerala Kaumudi Online
Friday, 23 October 2026 12.02 AM IST

രോമാഞ്ചം ഹിന്ദിയിൽ; കപ്കപി മേയ് 23ന്

ss



സൗബിൻഷാഹിറിനെ നായകനാക്കി ജിത്തു മാധവൻ രചനയും സംവിധാനവും നിർവഹിച്ച രോമാഞ്ചം എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 'കപ്കപി' മേയ് 23ന് തിയേറ്രറിൽ . അകാലത്തിൽ വിട പറഞ്ഞ സംവിധായകൻ സംഗീത് ശിവനാണ് സംവിധാനം ചെയ്യുന്നത്. ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ ഓജോ ബോർഡ്ഡും, ഒരു കൂട്ടം ആളുകളെ സൂചിപ്പിക്കുന്ന വിധത്തിലാണ് കാണുന്നത്.സീ സ്റ്റുഡിയോസ്, ബ്രാവോ എന്റർടെയ്ൻമെന്റ് എന്നീ ബാനറിൽ ജയേഷ് പട്ടേൽ ആണ് നിർമ്മിക്കുന്നത്.
ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിബ്ഹി, സോണിയ റാത്തി, വിവേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രമായി തുഷാർ കപൂറും സൗബിന്റെ വേഷത്തിൽ ശ്രേയസ് തൽപാഡെയുമാണ്. മെഹക്ക് പട്ടേൽ ആണ് സഹനിർമ്മാതാവ്. ഛായാഗ്രഹണം: ദീപ് സാവന്ത്, തിരക്കഥ: സൗരഭ് ആനന്ദ് & കുമാർ പ്രിയദർശി, മ്യൂസിക്: അജയ് ജയന്തി, എഡിറ്റർ: ബണ്ടി നാഗി, പി.ആർ.ഒ: പി.ശിവപ്രസാദ് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY