SignIn
Kerala Kaumudi Online
Friday, 23 October 2026 12.23 AM IST

സ്വാസികയ്ക്ക് ഹാപ്പി മേയ്

ss

റെട്രോ 1ന്,​ മാമൻ 16ന്


സൂര്യ -കാർത്തിക് സുബ്ബരാജ് ചിത്രം റെട്രോയിലും സൂരി ചിത്രം മാമനിലും മലയാളത്തിന്റെ പ്രിയതാരം സ്വാസിക. ഇരു ചിത്രങ്ങളിലും സ്വാസിക മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. റെട്രോ മേയ് 1നും മാമൻ 16നും റിലീസ് ചെയ്യും. പോയവർഷം റിലീസ് ചെയ്ത തമിഴ് ചിത്രം ലബർ പന്തിൽ യശോദ എന്ന കേന്ദ്രകഥാപാത്രമായി എത്തി തിളങ്ങിയിരുന്നു. വാഗൈ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം കുറിച്ച സ്വാസികയ്ക്ക് കരിയറിൽ ലഭിച്ച ഏറ്റവും മികച്ച പ്രകടനമായിരുന്നു ലബർ പന്തിലേത്. 20 വയസുള്ള പെൺകുട്ടിയുടെ അമ്മവേഷം എന്നതിലുപരി തമിഴ്നാട്ടിലെ ഉൾഗ്രാമത്തിൽ ജീവിക്കുന്ന സ്ത്രീയുടെ ശരീരഭാഷയിൽ സ്വാസികയെ കാണാൻ പ്രേക്ഷകർക്ക് കഴിഞ്ഞു. വാഗൈയിൽ അഭിനയിക്കുമ്പോൾ തമിഴിൽനിന്ന് ഏറെ അവസരങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും നടന്നില്ല. ലബ്ബർ പന്തിനുശേഷം തമിഴിൽനിന്ന് സ്വാസികയ്ക്ക് നിരവധി അവസരങ്ങളാണ്. സൂര്യ- ആർ. ജെ ബാലാജി ചിത്രത്തിലും സ്വാസികയുണ്ട്.

നേമം പുഷ്പരാജ് സംവിധാനം ചെയ്ത രണ്ടാം യാമം ആണ് സ്വാസിക നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം.

അതേസമയം സൂരി നായകനായ മാമനിൽ ഐശ്വര്യലക്ഷ്മി ആണ് നായിക. പ്രശാന്ത് പാണ്ഡിരാജ് ആണ് സംവിധാനം ചെയ്യുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY