SignIn
Kerala Kaumudi Online
Thursday, 22 October 2026 11.23 PM IST

സൂരിയുടെ മണ്ടാടി, നായിക മഹിമ നമ്പ്യാർ

ss

സൂരി നായകനാവുന്ന മണ്ടാടി എന്ന ചിത്രത്തിൽ മഹിമ നമ്പ്യാർ നായിക. കടലിന്റെ പശ്ചാത്തലത്തിൽ മത്സ്യ തൊഴിലാളികളുടെ കഥ പറയുന്ന ചിത്രം മതിമാരൻ പുഗഴേന്തി സംവിധാനം ചെയ്യുന്നു. സത്യരാജ് , അച്യുത് കുമാർ, സച്ചന നമിദാസ്, രവീന്ദ്രവിജയ് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം എസ്.ആർ. കതിർ, സംഗീത സംവിധാനം ജി.വി. പ്രകാശ് കുമാർ നിർവഹിക്കുന്നു. എഡിറ്റർ പ്രദീപ് ഇ. രാഘവ്, ആർ.എസ്. ഇൻഫോടെയ്‌മെന്റിന്റെ ബാനറിൽ എൽ. റെഡ് കുമാറാണ് നിർമ്മാണം. വിജയ് സേതുപതി - സൂരി എന്നിവർ അഭിനയിച്ച വിടുതലൈ നിർമ്മിച്ചത് ആർ.എസ്. ഇൻഫോടെയ്ൻമെന്റാണ്. അതേസമയം മണ്ടാടിയിൽ ശക്തമായ കഥാപാത്രമാണ് മഹിമ നമ്പ്യാർ അവതരിപ്പിക്കുന്നത്. അസുരഗുരു, മഗമുനി, ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിത ചിത്രമായ 800 എന്നീ സിനിമകളിലെ ശക്തമായ പ്രകടനത്തിലൂടെ തമിഴകത്ത് ഏറെ ശ്രദ്ധേയയാണ് മഹിമ നമ്പ്യാർ.

മലയാളത്തിന്റെയും പ്രിയ താരമായ മഹിമ നമ്പ്യാർ കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയ അരങ്ങേറ്റം.

മാസ്റ്റർപീസ് , മധുരരാജ എന്നിവയാണ് മറ്റു ചിത്രങ്ങൾ. ആർ.ഡി. എക്സിലെ മിനി എന്ന കഥാപാത്രം പ്രേക്ഷക സ്നേഹം നേടി. ജയ് ഗണേഷ്, ലിറ്റിൽ ഹാർട്സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു . ബ്രോമാൻസ് ആണ് മഹിമ നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY