SignIn
Kerala Kaumudi Online
Thursday, 22 October 2026 11.23 PM IST

കൃഷാന്ത്‌ ചിത്രം മസ്തിഷ്ക മരണം സൈമൺസ് മെമ്മറീസ് ഫസ്റ്റ് ലുക്ക്

ss



കൃഷാന്ത്‌ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് മസ്തിഷ്ക മരണം സൈമൺസ് മെമ്മറീസ്എ ന്നു പേരിട്ടു. മസ്തിഷ്ക മരണം എ ഫ്രാങ്കെൻ ബൈറ്റിങ് ഒഫ് സൈമൺസ് മെമ്മറീസ്" എന്നാണ് മുഴുവൻ ടൈറ്റിൽ. സയൻസ്ചി ഫിക്ഷൻ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രജിഷ വിജയൻ, നിരഞ്ജ് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലിം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, സഞ്ജു ശിവറാം, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, സിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവരാണ് താരങ്ങൾ.ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ത്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ത്‌, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല,അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നി‌‌ർമ്മാണം.

ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ത്‌ ഫിലിംസ് എന്നിവർ വീണ്ടും സയൻസ് ഫിക്ഷൻ ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

പി.ആർ.ഒ- ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY