
മമ്മൂട്ടി, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. നിഗൂഢമായ ചിരിയുമായി നിൽക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ. ചിത്രത്തിൽ മമ്മൂട്ടിക്ക് 21 നായികമാരുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണ് കളങ്കാവൽ . ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രവീൺ പ്രഭാകർ ആണ് ചിത്ര സംയോജനം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റിൻ. ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്.
മേക്കപ്പ്: അമൽചന്ദ്രൻ.
ദുൽഖർ സൽമാൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം കുറുപ്പിന്റെ കഥ ഒരുക്കിയത് ജിതിൻ കെ. ജോസ് ആണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |