SignIn
Kerala Kaumudi Online
Thursday, 22 October 2026 5.45 PM IST

ദിൻജിത്ത് അയ്യത്താന്റെ ചിത്രത്തിൽ സന്ദീപ് പ്രദീപ്

ss

കിഷ്‌കിന്ധകാണ്ഡം എന്ന ചിത്രത്തിന്റെ വൻ വിജയത്തിനുശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന സന്ദീപ് പ്രദീപ്, അന്താക്ഷരി , ഫാലിമി, ആലപ്പുഴ ജിംഖാന തുടങ്ങിയ ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട്. റിലീസിന് ഒരുങ്ങുന്ന പടക്കളം എന്ന ചിത്രത്തിലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നരേൻ, വിനീത്, ബിനുപപ്പു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കക്ഷി അമ്മിണിപ്പിള്ള, കിഷ്‌കിന്ധകാണ്ഡം എന്നീ ചിത്രങ്ങൾക്ക് രചന നിർവഹിച്ച ബാഹുൽ രമേശ് ആണ് തിരക്കഥ.

ചിത്രത്തിന്റെ ഛായാഗ്രഹണവും ബാഹുൽ രമേശ് ആണ്. മുജീബ് മജീദ് സംഗീത സംവിധാനവും സൂരജ് ഇ.എസ്.എസ് എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം സജീഷ് താമരശേരി. കോസ്റ്റ്യൂസ് സുജിത് സുധാകരൻ, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്.

ഹാപ്പി സപീൻസ് സ്റ്റുഡിയോസിന്റെയും ആര്യ ദയ ക്രിയേഷൻസിന്റെയും ബാനറിൽ ആണ് നിർമ്മാണം. ഹാപ്പി സപീൻസ് സ്റ്റുഡിയോസിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്. പോയവർഷം റിലീസ് ചെയ്ത കിഷ്‌കിന്ധകാണ്ഡം ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയും കഥാപാത്രവുമാണ്. വിജയരാഘവൻ, അപർണ ബാലമുരളി എന്നിവരും മികവുറ്റ പ്രകടനം കാഴ്ചവച്ചു.കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെയാണ് ദിൻജിത്ത് അയ്യത്താൻ സംവിധായകനാകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY