SignIn
Kerala Kaumudi Online
Friday, 23 October 2026 1.31 PM IST

സാമന്തയും രാജും ഡേറ്റിംഗിൽ?

ss

നടി സാമന്തയും ബോളിവുഡിലെ പ്രശസ്ത സംവിധായകൻ രാജ് നിദിമോരുവും ഡേറ്റിംഗിലാണെന്ന് റിപ്പോർട്ട്. ഇരുവരുടെയും വിവാഹം വൈകാതെ ഉണ്ടാകുമെന്ന് ആരാധകർ. സാമന്ത അഭിനയിച്ച ഫാമിലി മെൻ 2 വെബ് സീരിസിന്റെ അടക്കം സംവിധായകനാണ് രാജ്. ഇൗ ബന്ധം വ്യക്തി ജീവിതത്തിലെ നല്ല സൗഹൃദമായി മാറി എന്നാണ് വിവരം. സാമന്തയുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളിലെല്ലാം രാജ് നിദിമോരുവിന്റെ സാന്നിദ്ധ്യം കണ്ടുതുടങ്ങിയതോടെയാണ് ആരാധകരുടെ കണ്ണുകളിൽ ഇരുവരും ഉടക്കിയത്.

ഇൗമാസം തിരുപ്പതി ക്ഷേത്രത്തിൽ ഇരുവരും ഒരുമിച്ച് ദർശനം നടത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നു. സിനിമയിൽ 15 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി സാമന്ത സംഘടിപ്പിച്ച പാർട്ടിയിൽ പ്രധാനി രാജ് നിദിമോരുവായിരുന്നു. ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോയപ്പോൾ ആരംഭിച്ചതാണ് രാജ് മായുള്ള സാമന്തയുടെ സൗഹൃദം. മയോറ്റൈസിസ് എന്ന ഓട്ടോ ഇമ്മ്യൂണൽ രോഗത്തിന് ചികിത്സയിൽ ആയിരുന്നു അപ്പോൾ സാമന്ത. അതിൽനിന്ന് മുക്തയായി ജീവിതം തിരിച്ചുപിടിക്കുമ്പോൾ കൂടെ നിന്നവരിൽ ഒരാളായിരുന്നു രാജ് എന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. സാമന്തയോടൊപ്പം അടുത്തിടെ കായിക മത്സരങ്ങൾ കാണാൻ രാജ് എത്തിയിരുന്നു.

ഇതിന്റെ ചിത്രങ്ങൾ സാമന്ത സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇരുവരും ഒരുമിച്ചു കൂടെ എന്നാണ് ആരാധകരുടെ ചോദ്യം. രാജ് നിദിമോരു മുൻപ് വിവാഹം കഴിച്ചിരുന്നു. മുൻ ഭർത്താവും നടനുമായ നാഗചൈതന്യ സാമന്തയുമായി വേർപിരിഞ്ഞ് മൂന്ന് വർഷത്തിനുശേഷം നടി ശോഭിത ധുലിപാലയെ വിവാഹം കഴിക്കുകയും ചെയ്തു.

സിംഗിൾ ആയി ജീവിക്കുന്ന സാമന്ത, രാജിനെ വിവാഹം കഴിക്കുകയാണെങ്കിൽ വീണ്ടും തെലുങ്കിന്റെ മരുമകളാകും. ബോളിവുഡിൽ സംവിധായകനായി തിളങ്ങുന്ന രാജ് തിരുപ്പതി സ്വദേശിയാണ്. സാമന്തയും രാജും ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ഇരുവരും വൈകാതെ പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY