SignIn
Kerala Kaumudi Online
Friday, 23 October 2026 3.22 AM IST

വിവാഹ മോചിതയാകുന്നു എന്ന് ലക്ഷ്‌മി‌പ്രിയ, പിന്നാലെ പോസ്റ്റ് നീക്കി

ss

സബീന ലത്തീഫ് വിവാഹശേഷം
ലക്ഷ്‌മിപ്രിയ

ഭർത്താവ് ജയേഷുമായി വേർപിരിയുകയാണെന്ന് അറിയിച്ച് നടി ലക്ഷ്‌‌‌മിപ്രിയ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. വിവാഹമോചിതയായെന്ന് കുറിപ്പിലൂടെ വെളിപ്പെടുത്തിയ നടി അധികം വൈകാതെ പോസ്റ്റ് പിൻവലിച്ചു. കുറിപ്പ് പിൻവലിച്ചെങ്കിലും അധികം വൈകാതെ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായി.

''ജീവിതത്തിൽ ഏറ്റവും വെറുത്ത ചില കാര്യങ്ങൾ എനിക്ക് ചെയ്യേണ്ടിവന്നിട്ടുണ്ട്. നാൽപ്പതുകളുടെ തുടക്കത്തിൽ ജീവിതം എത്തിനിൽക്കുന്ന ഈ വേളയിൽ എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നു. പലവട്ടം ആലോചിച്ച് ഉറപ്പിച്ച എന്റെ ശരിയിലേക്ക് ഞാൻ നിലയുറപ്പിക്കുകയാണ്. കുടുംബവിശേഷങ്ങൾ ഒരിക്കലും ഞാൻ സോഷ്യൽ മീഡിയയിൽ അമിതമായി പങ്കുവയ്ക്കാറില്ല. ജീവിതം അതിന്റെ സ്വകാര്യത നിലനിറുത്തുമ്പോൾ തന്നെയാണ് അതിന്റെ ഭംഗി എന്നാണ് എന്റെ വിശ്വാസം. 22 വർഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതിനപ്പറ്റിയാണ് ഞാൻ പറയുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളിലാണ് ഡിവോഴ്സ് വർദ്ധിക്കുന്നത്. കൗമാരം മുതൽ ഈ വയസ് വരെ തുടരുന്ന ദാമ്പത്യത്തിൽ ഇമോഷനൽ അറ്റാച്ച്‌മെന്റ് വളരെ കൂടുതലായിരിക്കും. ഇപ്പോൾ എവിടെയോ ആ കണക്‌ഷൻ ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നു. തെറ്റുകളും കുറ്റങ്ങളും എന്റേതാണ്. എല്ലാം എന്റെ പ്രശ്നമാണ്. ആരംഭത്തിന് എല്ലാം അവസാനമുണ്ട്. ഇപ്പോൾ ഞങ്ങളുടെ സെപ്പറേഷൻ ടൈമായിരിക്കുന്നു. ദയവായി അതാണോ ഇതാണോ കാരണമെന്ന് അന്വേഷിക്കാതിരിക്കുക. ആ ഇമോഷനൽ ബോണ്ടിങ് നഷ്ടമായി. അതു മാത്രമാണ് കാരണം. ഞങ്ങളുടെ സ്വകാര്യത, മക്കൾ ഇതൊക്കെ മാനിക്കാൻ അപേക്ഷിക്കുന്നു. ലക്ഷ്‌മിപ്രിയയുടെ വാക്കുകൾ.

സംഗീതജ്ഞനായ പട്ടണക്കാട് പുരുഷോത്തമന്റെ മകൻ ജയേഷ് ആണ് ലക്ഷ്‌‌മിപ്രിയയുടെ ഭർത്താവ്. 2005-ൽ ആയിരുന്നു ലക്ഷ്‌മിപ്രിയയുടെയും ജയേഷിന്റെയും പ്രണയ വിവാഹം. സബീന ലത്തീഫ് വിവാഹശേഷം
ലക്ഷ്‌മിപ്രിയ എന്ന പേര് സ്വീകരിക്കുകയായിരുന്നു.
ഇരുവർക്കും മാതംഗി എന്ന മകളുണ്ട്.

ടെലിവിഷൻ പരിപാടികളിലൂടെയാണ് ലക്ഷ്‌മിപ്രിയ കലാജീവിതം ആരംഭിക്കുന്നത്. നരൻ എന്ന ചിത്രത്തിൽ ചെറിയ വേഷം അവതരിപ്പിച്ച് സിനിമാ അരങ്ങേറ്രം. സത്യൻ അന്തിക്കാട് - ജയറാം ചിത്രമായ കഥ തുടരുന്നു സിനിമയിലെ കഥാപാത്രം ഏറെ പ്രേക്ഷക പ്രശസ്തി നേടിക്കൊടുത്തു. സിനിമയിൽ ഭൂരിഭാഗവും കോമഡി വേഷങ്ങളാണ് അവതരിപ്പിച്ചത്. മലയാളം റിയാലിറ്റി ഷോയായ ബിഗ് ബോസിൽ മത്സരാർത്ഥിയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY