SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 AM IST

അർജുൻദാസ് മലയാളത്തിൽ ,​ തരുൺമൂർത്തി ചിത്രം ടോർപിഡോ

ss

ആസിഫ് അലിക്ക് പകരം ഫഹദ്,

നസ്ളനും ഗണപതിയും

തുടരും എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിനുശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിനു ടോർപിഡോ എന്നു പേരിട്ടു. ഫഹദ് ഫാസിൽ, നസ്‌ലിൻ, ഗണപതി, തമിഴ് നടൻ അർജുൻദാസ് എന്നിവരാണ് മുഖ്യവേഷത്തിൽ എത്തുന്നത്.തുടരുവിനുശേഷം ആസിഫ് അലിയെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യാൻ നിശ്ചയിച്ച സിനിമയാണ്. ടിക്കി ടാക്കയുടെ ചിത്രീകരണത്തിലാണ് ആസിഫ് അലി. മാത്തുക്കുട്ടി സേവ്യർ, ജിസ് ജോയ്, സ്റ്റെഫി സേവ്യർ എന്നിവരുടെ ചിത്രങ്ങളും കമ്മിറ്റ് ചെയ്തതാണ്.ആസിഫ് അലിയുടെ വേഷത്തിലേക്കാണ് ഫഹദ് ഫാസിൽ എത്തുന്നത്. അതേസമയം

മലയാളികൾക്ക് ഏറെ പരിചിതനാണ് അർജുൻദാസ്. എന്നാൽ മലയാള സിനിമയിൽ അഭിനയിക്കുന്നത് ആദ്യമാണ്. ബിനു പപ്പു ആണ് രചന. ബിനു പപ്പുവിന്റെ ആദ്യ തിരക്കഥയാണ്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും എന്നീ തരുൺമൂർത്തി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ ബിനു പപ്പു അവതരിപ്പിച്ചിട്ടുണ്ട്. ചീഫ് അസോസിയേറ്റ് ഡയറക്‌ടറായും പ്രവർത്തിച്ചു. ഡിസംബർ അവസാനമോ ജനുവരിയിലോ ടോർപിഡോയുടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. സുഷിൻ ശ്യാം ആണ് സംഗീതം. ചെറിയ ഇടവേളയ്ക്കുശേഷം സുഷിൻ ശ്യാം തിരികെയെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ ആണ് നിർമ്മാണം. പി.ആർ.ഒ: എ.എസ്. ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY