SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.19 PM IST

ബിബിൻ കൃഷ്ണയുടെ സാഹസം ഫസ്റ്റ് ലുക്ക്

ss


ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് .21 ഗ്രാംസ്, ഫീനിക്സ് എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്കു ശേഷം ഫ്രണ്ട് റോപ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്നു. 21 ഗ്രാംസ് സംവിധാനം ചെയ്തത് ബിബിൻ കൃഷ്ണയാണ്. ഒരുപക്ഷേ ഇത്രയും അഭിനേതാക്കളെ ഒന്നിച്ചണിനിരത്തി ആദ്യ പോസ്റ്ററാണ് സാഹസത്തിന്റേത്.
നരേൻ, ശബരീഷ് വർമ്മ , ബാബു ആന്റണി , ഭഗത് മാനുവൽ , റംസാൻ, കാർത്തിക് യോഗി, വർഷ രമേഷ്, ടെസ്സാ ജോസഫ് തുടങ്ങി സീനിയേഴ്സും, ജൂനിയേഴ്സും ഒരുപോലെ ഈ പോസ്റ്ററിൽ കാണാം.
വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്.
ഹ്യൂമർ ആക്ഷൻ ജോണറിലാണ് ചിത്രം.

ബൈജു സന്തോഷ്, അജു വർഗീസ്, ജീവ ജോസഫ്, വിനീത് തട്ടിൽ സജിൻ ചെറുകയിൽ, മേജർ രവി, യോഗി ജാപി, ഹരി ശിവറാം, ജയശ്രീ,ആൻസലിം തുടങ്ങിയവരും ഓഡിഷനിലൂടെ തിരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ്.കെ.എൻ.നിർമ്മിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY