SignIn
Kerala Kaumudi Online
Thursday, 22 October 2026 7.51 PM IST

സൂര്യയുടെ നായികയായി മമിത ബൈജു

ss

: വെങ്കി അട്‌ലൂരി ചിത്രത്തിൽ

രവീണ ടണ്ടനും

സൂര്യയെ നായകനാക്കി വെങ്കി അട്ലൂരി സംവിധാനം ചെയ്ത ചിത്രത്തിൽ മമിത ബൈജു നായിക. ഇതാദ്യമായാണ് സൂര്യയുടെ നായികയായി മമിത ബൈജു എത്തുന്നത്. ചിത്രത്തിന്റെ പൂജ ഹൈദരാബാദിൽ നടന്നു.

ബോളിവുഡ് താരം രവീണ ടണ്ടൻ, രാധിക ശരത് കുമാർ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇൗമാസം അവസാനം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് ജി. വി. പ്രകാശ് സംഗീതം ഒരുക്കുന്നു. സിതാര എന്റർടെയ്ൻമെന്റ്സാണ് നിർമ്മാണം. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. ലക്കി ഭാസ് കർ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ എറെ ശ്രദ്ധേയനായ വെങ്കി അട്‌ലൂരി തമിഴിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്. ധനുഷ് നായകനായ വാത്തി ആണ് തമിഴിൽ ആദ്യ സിനിമ.സൂര്യ- ബാല ചിത്രം വണങ്കാനിൽ മമിതയും ഒരു പ്രധാന വേഷം ചെയ്തിരുന്നു. തിരക്കഥയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ചിത്രത്തിൽനിന്ന് സൂര്യ പിൻമാറി. വൈകാതെ മമിതയും ആ സിനിമ ഉപേക്ഷിച്ചു. എന്നാൽ ഇപ്പോൾ സൂര്യയുടെ നായികയാകാൻ മമിതയ്ക്ക് സാധിച്ചു.

അടുത്തവർഷം വേനൽ അവധിക്കാലത്ത് റിലീസ് ചെയ്യാനാണ് തീരുമാനം. സഹനടിയായി കരിയർ ആരംഭിച്ച മമിത ബൈജു അന്യഭാഷയിൽ തിളങ്ങുകയാണ് . ജി.വി. പ്രകാശിന്റെ നായികയായി റെബൽ എന്ന ചിത്രത്തിലൂടെയാണ് മമിത ബൈജു തമിഴിൽ എത്തുന്നത്. പ്രദീപ് രംഗനാഥന്റെ നായികയായി മമിത അഭിനയിച്ച ഡ്യൂഡ് സെപ്തംബറിൽ തിയേറ്ററിൽ എത്തും. വിഷ്ണു വിശാലിന്റെ നായിക അഭിനയിച്ച ഇരുണ്ടുവാനം റിലീസിന് ഒരുങ്ങുന്നു.വിജയ് ചിത്രം ജനനായകനിലും അഭിനയിച്ചു..

തെലുങ്കിൽ രവിതേജ ചിത്രവും മമിത കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഇൗ ചിത്രത്തിലൂടെ തെലുങ്ക് അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് താരം. കയാദു ലോഹർ ആണ് ചിത്രത്തിൽ മറ്റൊരു നായിക. മലയാളത്തിൽ പ്രേമലു 2 ആണ് മമിത കമ്മിറ്റ് ചെയ്ത ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY